അബുദാബിയിൽ ഡോക്ടറുടെ ഭാഗത്ത് നിന്ന് കുട്ടിക്ക് വാക്സിനേഷൻ നൽകിയതിൽ വീഴ്ചയുണ്ടായി എന്ന പരാതിയിൽ പിഴ ശിക്ഷ വിധിച്ച് കോടതി. 350,000 ദിർഹം കുട്ടിയുടെ അച്ഛന് നൽകണമെന്നാണ് കോടതി വിധിയിൽ പറയുന്നത്. ഡോക്ടറും ഹോസ്പിറ്റൽ അധികൃതരും ചേർന്നാണ് തുക നൽകേണ്ടത് എന്നും കോടതി വ്യക്തമാക്കി.
അൽ ഐനിലെ ഒരു ആശുപത്രിയിലാണ് സംഭവം. കുട്ടിയ്ക്ക് വാക്‌സിനേഷൻ നൽകാനായാണ് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിയത്. ഇവിടെ വെച്ച് കുട്ടിയ്ക്ക് വാക്‌സിനേഷൻ നൽകുകയും ചെയ്തു. എന്നാൽ ഡോക്ടർ വാക്സിനേഷൻ നൽകിയതിൽ വീഴ്ച്ചയുണ്ടായി എന്ന് ആരോപിച്ച് പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിൽ അന്വേഷണം നടത്തിയ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി ചികിത്സയിൽ മെഡിക്കൽ പിഴവ് ഉണ്ടായതായി കണ്ടെത്തി. ഈ റിപ്പോർട്ട് പരിഗണിച്ച പ്രാഥമിക കോടതി പിതാവിന് അനുകൂലമായി വിധി പറയുക ആയിരുന്നു. നഷ്ടപരിഹാരമായി 300,000 ദിർഹം നൽകാൻ ഉത്തരവിടുകയും ചെയ്തു. ഈ വിധിക്കെതിരെ ഡോക്ടറും ആശുപത്രി അധികൃതരും അപ്പീൽ കോടതിയെ സമീപിച്ചു.
കീം ; പഴയ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവേശന നടപടികൾ തുടരാൻ സുപ്രീംകോടതി
എന്നാൽ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിക്കുകയും പിതാവിന് അനുകൂലമായി അപ്പീൽ കോടതിയും വിധി പറയുകയായിരുന്നു. അതിനൊപ്പം തന്നെ നഷ്ടപരിഹാരം 350,000 ദിർഹമായി വർധിപ്പിച്ച് ഉത്തരവിറക്കുകയും ചെയ്തു.
യു.എ.ഇ നിയമമനുസരിച്ച് ജോലി ചെയ്യുമ്പോൾ ജീവനക്കാരനിൽ നിന്ന് പിഴവ് സംഭവിച്ചാൽ ആശുപത്രി അധികൃതരും ജീവനക്കാരനോടൊപ്പം ഉത്തരവാദിയായിരിക്കുമെന്ന കാര്യവും കോടതി ഓർമ്മപെടുത്തി.



കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്കിയാലും വാങ്ങും; ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങി; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.