പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ചാല സ്വദേശിയായ ഇരുപതുകാരന് 63 വർഷം കഠിന തടവ്. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത് . പ്രതിക്കു അറുപത്തിമൂന്ന് വർഷത്തെ കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ നൽകിയത്. പിഴ അടച്ചില്ലെങ്കിൽ മൂന് വർഷവും ആറു മാസവും കൂടി കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. പിഴ തുക കുട്ടിക്ക് നൽകണം.
2022 നവംബർ ഒമ്പതിന് വൈകിട്ട് ഏഴോടെ ചാലയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. എട്ടാംക്ലാസ്സിൽ പഠിക്കുകയായിരുന്ന കുട്ടിയുമായി അടുപ്പത്തിലായിരുന്ന പ്രതി കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയിൽ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സക്കു എത്തിയപ്പോൾ ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത് . തുടർന്ന് കുട്ടിയെ എസ്.എ.റ്റി ആശുപത്രിയിൽ പ്രവേശിപീച്ച് ഗർഭ ചിദ്രം നടത്തുകയായിരുന്നു. കുട്ടിക്ക് പതിനാല് വയസ്സ് ആയതിനാൽ സുരക്ഷ പരിഗണിച്ച് ഡോക്ടർമാർ കൂടിയാലോചിച്ചാണ് ഗർഭ ചിദ്രം നടത്തിയത്. ഗർഭഛിദ്രം നടത്തിയപ്പോൾ കിട്ടിയ ഭ്രൂണവും, പ്രതിയുടെയും കുട്ടിയുടെയും രക്ത സാമ്പിളുകളും ഡി.എൻ.എ പരിശോധനക്ക് അയച്ചപ്പോൾ ഭ്രൂണം പ്രതിയുടേതും കുട്ടിയുടേതുമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരുന്നു .
ഈ സംഭവത്തിന് പുറമെ പ്രതിക്ക് പ്രായപൂർത്തിയാകും മുമ്പും കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈൽ കോടതിയിൽ ഒരു കേസുണ്ട് .ഇതിന് പുറമെ ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം പ്രതി വീണ്ടും കുട്ടിയെ ബലം പ്രയോഗിച്ച് തട്ടികൊണ്ട് മണക്കാടുള്ള ഒരു ഒഴിഞ്ഞ വീട്ടിൽ കൊണ്ട് പോയി കേസ് കൊടുത്തതിന് മർദിക്കുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്തു. ഈ കേസിന്റെ വിചാരണ ഇതേ കോടതിയിൽ നടക്കുന്നുണ്ട് . പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.ഫോർട്ട് സി .ഐ ജെ.രാകേഷ് അന്വേഷണം നടത്തി.
പാലക്കാട് 18 മണിക്കൂർ നീണ്ട ദൗത്യത്തിൽ കൊന്നൊടുക്കിയത് 87 കാട്ടുപന്നികളെ



കൂട്ടുകാർക്കിടയിൽ താൻ പ്രശ്നക്കാരനാണെന്ന് പറഞ്ഞ് പരത്തുന്നു; പിണറായിയുടെ പോലീസ് തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് അലൻ ഷുഹൈബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.