മർദ്ദിച്ചവർക്കെതിരെ നടപടി വേണം ; പരാതി നൽകി ഷാഫി പറമ്പിൽ എം.പി

പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാർക്കെതിരെ നടപടിയെടുക്കണം എന്ന ആവശ്യവുമായി ഷാഫി പറമ്പിൽ എം പി. 2 ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് തന്നെ മർദിച്ചെന്ന് റൂറൽ എസ്.പി പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ പൊലീസുകാർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.പി പരാതി നല്‍കിയത്. സ്പീക്കർക്കും, പ്രിവിലേജ് കമ്മിറ്റിക്കുമാണ് പരാതി നൽകിയത്. വടകര ഡി.വൈ.എസ്‍.പി ഹരിപ്രസാദ്, പേരാമ്പ്ര ഡി.വൈ.എസ്‍.പി എൻ.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ആക്രമിച്ചതായും പരാതിയില്‍ പറയുന്നു.

അതിനിടെ, ഷാഫി പറമ്പിലിനെതിരായ മർദനത്തിൽ ഗൂഢാലോചയുണ്ടെന്നും അത് പുറത്തു കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. എസ്. പി ഓർഡർ കൊടുക്കാതെ എങ്ങനെ ലാത്തിചാർജ് നടന്നു എന്നതിന് മറുപടി വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വർണപ്പാളി പ്രശ്നത്തിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഷാഫി പറമ്പിൽ എംപിയെ പൊലീസ് തല്ലിയത് ശരിയല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടിയും പറഞ്ഞു.

ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസ്. എസ്പിയുടെ സംഭാഷണം അറിയാതെ പുറത്തു വന്നതാണെന്നും ഷാഫിയെ മർദിച്ചതിലെ ഗൂഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും സതീശൻ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എം.പിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *