നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനായി. അടൂര്‍ സ്വദേശിനി താരയാണ് വധു. കൊച്ചിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ബിഗ് ബോസ് വിജയി അനുമോളും ബിനീഷ് പങ്കെടുത്ത റിയാലിറ്റി ഷോയിലെ താരങ്ങളും അടക്കം നിരവധി പേര് ചടങ്ങിയിൽ പങ്കുചേർന്നിരുന്നു.
തെറ്റിദ്ധരിപ്പിക്കും വിധം രേഖകൾ ഹാജരാക്കി; നിവിൻ പോളിക്കെതിരെ പരാതി നൽകിയ നിർമ്മാതാവിനെതിരെ അന്വേഷണം
‘ഒരുപാട് സന്തോഷം. എനിക്ക് രണ്ട് കയ്യിലും പിടിക്കാനിപ്പോള്‍ ആളായി. ഒരു കയ്യില്‍ അമ്മച്ചിയുമുണ്ട്. ഇടത്തും വലത്തും ആളായി’, എന്നാണ് വിവാഹ ശേഷം ബിനീഷ് ബാസ്റ്റിന് പറഞ്ഞത്. വിവാഹ വീഡിയോകളും ഫോട്ടോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എയ്ഞ്ചൽ ജോൺ, പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചർ, കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ തുടങ്ങി ഒട്ടനവധി സിനിമകളിൽ ബിനീഷ് ബാസ്റ്റിൻ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും തിളങ്ങിയ ബിനീഷ് ടിവി ഷോകളിൽ നിറ സാന്നിധ്യമായിരുന്നു. ടീമേ എന്ന വിളിയുമായി യുട്യൂബിലും അദ്ദേഹം സജീവമാണ്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.