സിനിമയിൽ നിന്ന് അപ്രത്യക്ഷനായ രവികുമാർ; നടൻ പറഞ്ഞ കാരണം

ഏകദേശം അരനൂറ്റാണ്ട് കാലം നീണ്ടുനിന്ന അഭിനയരംഗത്തെ മികച്ച മുഹൂർത്തങ്ങൾ ബാക്കിയാക്കി നടൻ രവികുമാർ (71) വിടവാങ്ങി. ചെന്നൈയിലെ വേലച്ചേരിയിലെ ആശുപത്രിയിൽ ഇ‌ന്ന്‌ രാവിലെ ഒൻപതുമണിയോടെയായിരുന്നു അന്ത്യം.ഏറെനാളായി തമിഴ്‌സീരിയൽ രംഗത്താണ് രവികുമാർ നിറഞ്ഞ് നിൽക്കുന്നത്. മൂന്ന് വർഷം മുൻപ് പുറത്തിറങ്ങിയ ആറാട്ട്, സിബിഐ 5: ദി ബ്രെയിൻ എന്നീ ചിത്രങ്ങളിൽ രവികുമാർ അഭിനയിച്ചിരുന്നു. നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

തൃശൂർ സ്വദേശികളായ പ്രശസ്‌ത നിർമാതാവ് കെഎംകെ മേനോന്റെയും ആർ ഭാരതിയുടെയും മകനായി ചെന്നൈയിലാണ് രവി കുമാറിൻ്റെ ജനനം. 1968ൽ ലക്ഷപ്രഭു എന്ന പ്രേംനസീർ നായകനായ പി.ഭാസ്‌കരൻ ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് മികച്ച വേഷങ്ങൾ ലഭിച്ച രവികുമാർ എഴുപതുകളിലും എൺപതുകളിലും ഏറെ തിരക്കേറിയ യുവനടനായി മാറി. പ്രണയവേഷങ്ങൾ ആയിരുന്നു ഏറെയും ചെയ്തത്.

 

അനുപല്ലവി എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ച ‘എൻ സ്വരം പൂവിടും’ എന്ന ഗാനം മലയാളത്തിലെ നിത്യഹരിത ഗാനമായി. 1975ൽ ഉല്ലാസയാത്ര എന്ന ചിത്രം മുതൽ 1984ലെ സുരഭി യാമങ്ങൾ എന്ന ചിത്രംവരെ വർഷത്തിൽ നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1980ൽ 18 ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്.

പ്രേംനസീറും മധുവും മുഖ്യ നായകന്മാരായി അക്കാലത്ത് മലയാള സിനിമ ശക്തമായി മുന്നേറുമ്പോൾ മിക്ക ചിത്രങ്ങളിലും സഹതാരമായോ ചിലപ്പോഴൊക്കെ നായകനായോ രവികുമാർ ശ്രദ്ധനേടി. അന്ന് ഹിറ്റ് ചിത്രങ്ങളായ അവളുടെ രാവുകൾ,തച്ചോളി അമ്പു,പടക്കുതിര, ലിസ,ആൾമാറാട്ടം,നീലത്താമര, സർപ്പം, ശക്തി, അങ്ങാടി തുടങ്ങി നിരവധി ചിത്രങ്ങളിൽ അക്കാലത്ത് അദ്ദേഹം തിളങ്ങി.

ഒരു കാലത്ത് തിരക്കേറിയ നടനായിരുന്നെങ്കിലും പിന്നീട് രവികുമാർ പിന്നീട് സിനിമയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. അതിൻ്റെ കാരണവും രവികുമാർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുക്കിയിട്ടുണ്ട്. ‘ഒന്നാം നമ്പർ റോളൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല.എൺപതുകൾ വരെ അന്നത്തെ യുവനടന്മാരിൽ ഞാൻ അൽപം തിരക്കിലായിരുന്നു. പിന്നീട് ഞാനായിട്ട് ഒഴിഞ്ഞുമാറിയതാണ്. 1982ൽ അച്ഛന്റെ മരണമുണ്ടായി. അച്ഛന് കുറച്ച് ബിസിനസൊക്കെയുണ്ടായിരുന്നു. അത് നോക്കിനടത്താൻ ഒറ്റ മകനായ ഞാനായിരുന്നു. അതുകൊണ്ട് അഭിനയത്തിൽ നിന്നും ഞാൻ മാറിനിന്ന കാലമായിരുന്നു അത്. പിന്നീട് ഞാൻ തിരികെവന്നപ്പോൾ തമിഴിലാണ് ശ്രദ്ധിച്ചത്. കാരണം ഞാനന്ന് ചെന്നൈയിലാണ് താമസിച്ചിരുന്നത്. ”

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *