നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന് പ്രഖ്യാപിക്കും. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. കേസിൽ ആകെ ഒൻപത് പ്രതികളാണ് ഉള്ളത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപാണ് എട്ടാം പ്രതി.
12 പ്രതികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കേസിൽ അന്തിമവാദം പൂർത്തിയാക്കിയിട്ട് മാസങ്ങളായി. കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു.
കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. സുതാര്യവും പക്ഷപാത രഹിതവുമായ അന്വേഷണത്തിന് സി.ബി.ഐ വേണമെന്നായിരുന്നു ദിലീപിന്റെ വാദം. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് അഭിഭാഷകൻ വാദിച്ചിരുന്നു. ഈ വാദങ്ങൾ കോടതി അംഗീകരിച്ചിരുന്നില്ല.
കേസിന്റെ നാൾവഴികൾ
- 2017 ജൂലായ് – ദിലീപ് അറസ്റ്റിലായിരുന്നു. കുറച്ച് നാൾ റിമാൻഡിൽ കഴിഞ്ഞ നടന് പിന്നീട് ജാമ്യം ലഭിച്ചു.
- 2017 നവംബർ – കുറ്റപത്രം സമർപ്പിച്ചു.
- 2018 മാർച്ച് എട്ട് – വിചാരണ നടപടികൾ ആരംഭിച്ചു.
- 2019 നവംബർ 29 – വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു
- 2024 സെപ്തംബർ 17 – പൾസർ സുനിക്ക് ജാമ്യം ലഭിച്ചു.
- 2024 ഡിസംബർ 11 – കേസിൽ അന്തിമവാദം ആരംഭിച്ചു.
- 2025 ഏപ്രിൽ ഒമ്പത് – പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി.



സുരേഷ് ഗോപി വീണ്ടും വക്കീലായി എത്തുന്നു; ‘ജെ എസ് കെ’ മോഷൻ പോസ്റ്റർ പുറത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.