അശ്ലീല സന്ദേശമയച്ചു, ഹോട്ടലിലേക്ക് ക്ഷണിച്ചു ; യുവ ജനപ്രതിനിധിക്കെതിരെ വെളിപ്പെടുത്തലുമായി നടി

സംസ്ഥാനത്തെ പ്രമുഖനായ ഒരു യുവ ജനപ്രതിനിധിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തി പുതുമുഖ നടി രംഗത്ത്. റിനി ആന്‍ ജോര്‍ജാണ് യുവ നേതാവിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. സമൂഹ മാധ്യമത്തിലൂടെയാണ്  ഇയാളുമായി പരിചയം. മൂന്നര വര്‍ഷം മുമ്പാണ് ഇയാൾ അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് തന്നെ ക്ഷണിക്കുകയായിരുന്നു. അപ്പോള്‍ തന്നെ അത് വിലക്കുകയും ഇത്തരം രീതി തുടര്‍ന്നാല്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും താക്കീത് നല്‍കിയതായും നടി പറയുന്നു.

എങ്കിൽ പോയി പറയൂ എന്നാണ് യുവ നേതാവില്‍ നിന്ന് ലഭിച്ച മറുപടി. ‘Who Cares’ നിലപാടാണ് അയാള്‍ക്ക് ഇപ്പോഴും. എന്നാല്‍ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. മറ്റ് ശല്യമില്ലാത്തത് കൊണ്ട് മാത്രമാണ് പരാതിയുമായി പോകാത്തത്. ശല്യക്കാരനായ യുവ നേതാവിന് പാര്‍ട്ടിയിലെ പല നേതാക്കളുമായും വളരെ നല്ല ബന്ധമാണുള്ളത്. ഇയാളെ പറ്റി പാര്‍ട്ടിയിലെ പല നേതാക്കളോടും പരാതിപ്പെട്ടിരുന്നു.

ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. എന്നാല്‍ അതിന് ശേഷവും അയാള്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ കിട്ടി. മൂന്നര വര്‍ഷത്തിനുള്ളിലാണ് അയാള്‍ ജനപ്രതിനിധിയായതെന്നും റിനി പറയുന്നു. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

നേതാവിന്റെ പേരോ, പ്രസ്ഥാനമോ വെളിപ്പെടുത്താന്‍ നടി തയ്യാറല്ല. ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളില്‍ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പ്രമാദമായ പീഡന കേസുകളില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്ക് എന്തു സംഭവിച്ചുവെന്നാണ് ഈ നേതാവ് തന്നോട് ചോദിച്ചത്. ഇയാള്‍ ഉള്‍പ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം.- റിനി പറയുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *