“ഒരു ഡോക്ടർ ഗത്യന്തരമില്ലാതെ പ്രതികരിച്ചു”; ആരോഗ്യ വകുപ്പിനെതിരെ കെസി വേണുഗോപാൽ

സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അലംഭാവത്തിന്‍റെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി സർക്കാർ മെഡിക്കൽ കോളേജുകൾ മാറിയെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ മെഡിക്കൽ കോളേജുകളിലെ സ്ഥലം മാറ്റത്തിൽ സുതാര്യതയില്ല, ഒഴിവുകൾ നികത്തുന്നില്ല. കേരളത്തിലെ ആരോഗ്യമേഖലയിലെ ദയനീയമായ അവസ്ഥയാണ് ഇത്. പൊതുജന ആരോഗ്യത്തെ സർക്കാർ തകർച്ചയിലേക്ക് നയിക്കുന്നുവെന്നും ഒരു ഡോക്ടർ ഗത്യന്തരമില്ലാതെയാണ് അത് പറഞ്ഞതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

കേരളത്തിലെ ആരോഗ്യരംഗം വെൻ്റിലേറ്ററിൽ ആയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് കുറ്റപ്പെടുത്തിയിരുന്നു. പ്രതിസന്ധി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമല്ല കേരളത്തിൽ എല്ലായിടത്തുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിആർ ഏജൻസികളെയും തല്ലാതെയും ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന നരേറ്റീവ് അല്ല കേരളത്തിലെ നിലവിലെ ആരോഗ്യമേഖല. സംസ്ഥാനത്തെ ആരോഗ്യ മേഖല ആകെ തകർന്നിരിക്കുകയാണ് എന്ന് സതീശൻ കുറ്റപ്പെടുത്തി. കേരളത്തിലെ ആരോഗ്യരംഗം വെൻ്റിലേറ്ററിലാണ്. പ്രതിപക്ഷത്തിൻ്റെ നേതൃത്വത്തിൽ ഹെൽത്ത് കമ്മിഷൻ രൂപികരിക്കുമെന്നും ഹെൽത്ത് കോൺക്ലേവ് നടത്തുമെന്നും അറിയിച്ചു. പ്രതിപക്ഷം വിഷയം ഗൗരവതരമായിട്ടാണ് കാണുന്നത്. ആരോഗ്യ വിദഗ്ധർ അടക്കമുള്ളവർ ഹെൽത്ത് കമ്മിഷൻ്റെ ഭാഗമാകുമെന്നും സതീശൻ വ്യക്തമാക്കി.

വെളിപ്പെടുത്തിയ നടത്തിയ ഡോക്ടർ ഹാരീസ് ചിറക്കൽ സത്യസന്ധനും കഠിനാധ്വാനിയുമാണ് എന്ന പുകഴ്ത്തൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നടത്തിയതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സത്യസന്ധനായ കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. ഡോക്ടർ പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമാണ്. രോഗികളുടെ ബാഹുല്യമുണ്ട് നമ്മുടെ ആശുപത്രികളിൽ. കൂടുതൽ തസ്തികകൾ അനുവദിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

1600 കോടി ഒരു വർഷം സംസ്ഥാനം നൽകി. ആരോഗ്യ രംഗത്തെ ചട്ടങ്ങൾ മാറ്റി എഴുതണം. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. ഇതിൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സിസ്റ്റം മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇവിടെ പ്രധാനം ജനങ്ങളാണ് രോഗികളാണ്. ആരോഗ്യ മേഖലയാകെ കുത്തഴിഞ്ഞു എന്ന് വരുത്തി തീർക്കരുത്. എല്ലാ സർക്കാർ ആശുപത്രികളും മോശമാണെന്ന് പറയരുതെന്നും സിസ്റ്റത്തിൻ്റെ വീഴ്ച തുറന്ന് സമ്മതിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.

അതേസമയം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമുള്ള വിവരം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. താൻ പറഞ്ഞതെല്ലാം പരമാർത്ഥമാണെന്നും ഉപകരണ ക്ഷാമം കാരണമുള്ള പ്രതിസന്ധികളെ കുറിച്ച് മേലധികാരികളെ നേരത്തെ തന്നെ കൃത്യമായി അറിയിച്ചിരുന്നുവെന്നും ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി.

ഉപകരണക്ഷാമം സൂപ്രണ്ടിനെയും പ്രിൻസിപ്പാളിനെയും അറിയിച്ചിരുന്നു. എല്ലാ വിഭാഗങ്ങളിലും പ്രശ്നമുണ്ട്. ഒരു വർഷം മുമ്പ് തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ട് വിവരങ്ങൾ അറിയിച്ചു. മുൻ പ്രിൻസിപ്പാളിനൊപ്പമാണ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കണ്ടത്. പിന്നീട് ആരും വിഷയം സംസാരിച്ചിട്ടില്ല. പലരോടും ഈ വിവരങ്ങൾ പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ആരോഗ്യ മന്ത്രിക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രോഗികൾ നേരിടുന്ന പ്രശ്നമാണ് പ്രധാനം. ഒരുപാട് രോഗികൾ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നുണ്ട്. പലപ്പോഴും രോഗികൾ തന്നെ ഉപകരണം വാങ്ങി തരുന്ന സ്ഥിതിയുണ്ട്. ശസ്ത്രക്രിയാ ഉപകരണങ്ങൾക്കും സൗകര്യങ്ങൾക്കും വേണ്ടി ഇരക്കേണ്ടി വരുന്നു. മാർച്ചിൽ ഈ ഉപകരണത്തിനായി കത്ത് നല്കിയിരുന്നു. ശസ്ത്രക്രിയ മുടങ്ങുമെന്നും അറിയിച്ചിരുന്നെങ്കില്ലും നടപടിയുണ്ടായില്ലെന്നും ഹാരിസ് ചിറക്കൽ വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *