ഷമക്കും, ചാണ്ടി ഉമ്മനും എ.ഐ.സി.സിയിൽ പുതിയ പദവി

കെ.പി.സി.സി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കിയ ചാണ്ടി ഉമ്മന്‍ എം.എല്‍.എക്കും ഷമ മുഹമ്മദിനും എ.ഐ.സി.സിയില്‍ പുതിയ പദവി നൽകി. ടാലന്‍റ് ഹണ്ട് കോര്‍ഡിനേറ്റര്‍മാരായാണ് ഇരുവരെയും നിയമിച്ചിരിക്കുന്നത്. മേഘാലയുടെയും, അരുണാചൽ പ്രദേശിൻ്റെയും ചുമതലയാണ് ചാണ്ടി ഉമ്മന് നല്‍കിയിരിക്കുന്നത്.

ഷമ മുഹമ്മദിനെ ഗോവയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എ.ഐ.സി.സിയി റിസര്‍ച്ച് വിംഗിലെ ജോര്‍ജ് കുര്യനാണ് കേരളത്തിന്റെ ടാലന്‍റ് ഹണ്ട് കോര്‍ഡിനേറ്റര്‍. കെ.പി.സി.സി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കോൺഗ്രസ്സിൽ രൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ പദവികള്‍ നല്‍കിയിരിക്കുന്നത്.

കെ.പി.സി.സി പുനസംഘടനയിൽ ചാണ്ടി ഉമ്മനും ഷമ മുഹമ്മദും പരസ്യമായി തന്നെ തങ്ങളുടെ പ്രതിഷേധമറിയിച്ചിരുന്നു. പട്ടികയിലിടം പ്രതീക്ഷിച്ച ഷമ മുഹമ്മദ്, തഴയപ്പെട്ടതോടെ കഴിവ് മാനദണ്ഡമാണോയെന്ന് പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കെ.പി.സി.സി പുനഃസംഘടനയില്‍ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ കെ.പി.സി.സിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും എക്സിറ്റ് അടിച്ചിരുന്നു.

13 ഉപാധ്യക്ഷന്മാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി കെ.പി.സി.സി ജംബോ പട്ടിക പുറത്തു വിട്ടതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടമാക്കിയത്. അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെതിരെ പ്രതികരിച്ചതാണ് ചാണ്ടി ഉമ്മനെ തഴയാന്‍ ഇടയാക്കിയതെന്നും ആരോപണമുയര്‍ന്നിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *