242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം തകർന്നു വീണു : 30 മരണം

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർഇന്ത്യാ വിമാനം (എ ഐ 171) തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്.വിമാനദുരന്തിൽ 30 പേർ മരിച്ചെന്ന് പ്രാഥമിക വിവരം. വിമാനത്തിൽ അമ്പതിലധികം യു.കെ പൗരന്മാരുണ്ടായിരുന്നെന്നും വിവരം.

242 യാത്രക്കാരായിരുന്നു വിമാനത്തിൽ ആകെ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന്റെ സമീപത്തുള്ള ജനവാസ മേഖലയിലേക്കാണ്  വിമാനം പതിച്ചതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. വിമാനത്താവളത്തിൽ നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് അപകടം.

അപകടകാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വികസിക്കുന്നതിനനുസരിച്ച് കൂടുതൽ അപ്‌ഡേറ്റുകൾ പ്രതീക്ഷിക്കുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *