സംവിധായകനും ബിഗ് ബോസ് മലയാളം വിജയിയുമായ അഖില്‍ മാരാര്‍ എന്‍ഡിഎയുടെ ഭാഗമായ ട്വന്റി-20യിലേക്ക് ചേക്കേറാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍. ട്വന്റി-20 ചെയര്മാന് സാബു എം ജേക്കബ് ഇന്ന് വൈകിട്ട് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ്. അഖില്‍ മാരാറിന് പാര്‍ട്ടി അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇതില്‍ ഉണ്ടാകാമെന്നാണ് സൂചന.
അഖില്‍ മാരാറിനെ കൊട്ടാരക്കര നിയമസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അഖില്‍ മാരാര്‍ രംഗത്തെത്തുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ സീറ്റ് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകാതെ വന്നതോടെ എന്‍ഡിഎ പാളയത്തിലേക്കാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് അഖില്‍ മാരാര്‍. മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഇടക്കാലത്ത് ബിജെപിയിലും ചേര്‍ന്നിരുന്നു. പിന്നീട് കോണ്‍ഗ്രസുമായി വീണ്ടും അടുത്ത് നിന്നിരുന്നു.
വെള്ളാപ്പള്ളി നടേശനിൽ നിന്നും മൂന്ന് ലക്ഷം വാങ്ങിയിട്ടുണ്ട് ; വെളിപ്പെടുത്തലുമായി ബിനോയ് വിശ്വം
നിയമസഭാ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സര്‍മാരെ ഉള്‍പ്പെടെ യുഡിഎഫുമായി സഹകരിപ്പിക്കുമെന്നായിരുന്നു വി ഡി സതീശന്റെ പ്രസ്താവന. സീറ്റ് ചര്‍ച്ചകളില്‍ കൊട്ടാരക്കരയില്‍ മത്സരിക്കാനുള്ള താത്പര്യം അഖില്‍ മാരാര്‍ പ്രകടിപ്പിച്ചതായാണ് വിവരം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. തുടര്‍ന്ന് നേമം, ചടയമംഗലം, ധര്‍മ്മടം തുടങ്ങിയ മണ്ഡലങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അതിലും തീരുമാനം ഉണ്ടായില്ല. ഇതോടെ കോണ്‍ഗ്രസുമായി അഖില്‍ മാരാര്‍ അകന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.