ആർ.രാഹുൽ
കെപിസിസി പ്രസിഡൻറ് മാറിയതിന് പിന്നാലെ കേരളത്തിലെ വിവിധ ജില്ലകളിൽ ഡിസിസി പ്രസിഡൻറ് മാറണം എന്ന ആവശ്യത്തിനെതിരെ ആലപ്പുഴ ജില്ലയിൽ കലാപം. ജില്ലാ അധ്യക്ഷൻ ഡി ബാബു പ്രസാദിനെ മാറ്റണം എന്ന് ജില്ലയിലെ കോൺഗ്രസിലെ കെസി വേണുഗോപാൽ പക്ഷം ആവശ്യപ്പെടുന്നതിന് ഇടയിലാണ് പാർട്ടിയിൽ കലാപം ശക്തമാകുന്നത്. കെപി ശ്രീകുമാർ എന്ന പഴയ ജില്ലാ പഞ്ചായത്ത് മെമ്പർ ജില്ലാ പ്രസിഡൻ്റ് ആവണം എന്നാണ് വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നത്.ബാബു പ്രസാദ് ഉടൻ പുറത്ത് പോകുമെന്ന് വേണുഗോപാൽ പക്ഷക്കാർ ഉറപ്പിച്ചു പറയുന്നത്. അവർക്ക് ഉറപ്പ് ലഭിച്ചെന്നാണ് പറയുന്നത്. അങ്ങനെ ഒരു തീരുമാനം എവിടെ നിന്ന് വന്നു എന്ന NewsEyeയുടെ ചോദ്യത്തിന് അത് സംഭവിക്കും എന്ന് കെസി വിഭാഗക്കാർ തറപ്പിച്ചു പറഞ്ഞു.
ഈ അഭിപ്രായ പ്രകടനത്തിന് ഞങ്ങൾ സംയുക്തമായി നിലനിൽപ്പിന് വേണ്ടി പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർ ഈ ഗ്രൂപ്പ് പരിപാടിക്ക് കൂട്ടുനിൽക്കില്ലെന്ന് പുതുപ്പള്ളി എഴാം വാർഡ് കമ്മിറ്റി പ്രസിഡൻറ് പ്രയാർ ജയകുമാർ NewEyeയോട് വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് പൂർണ പരാജയമായിരുന്നു രണ്ടാം കേരളത്തിലെ പ്രതിപക്ഷം. ആലപ്പുഴ ജില്ലയിൽ വിശേഷിപ്പിച്ച് കായംകുളത്ത് ഒരു ജന പ്രതിനിധിയെ ഉണ്ടാക്കാൻ കഴിഞ്ഞ തവണ അവസരം ഉണ്ടായിട്ടും മാർക്സിസ്റ്റ് പാർട്ടിക്ക് അവസരമൊരുക്കി എന്നാണ് പാർട്ടിയിൽ തന്നെ വിമർശനം ഉയരുന്നത്.
കായംകുളം മണ്ഡലത്തിൽ ഇനിയും ഒരു പരീക്ഷണത്തിന് പാർട്ടി തയ്യാറാവരുത്. മണ്ഡലത്തിന് പുറത്ത് നിന്നുള്ള ഒരാളെ, വിശേഷിപ്പിച്ച് കോൺഗ്രസ്കാരനല്ലാത്ത ഒരാളെ മത്സസരിപ്പിച്ചാൽ മാത്രമേ പാർട്ടി രക്ഷപ്പെടൂ. ഗ്രൂപ്പ് കളിക്കാനുള്ള സമയം അല്ല ഇതെന്നും പാർട്ടിയിലെ പ്രമുഖ പ്രാദേശീക നേതാക്കളും പറഞ്ഞു. അല്ലെങ്കിൽ എംഎം ഹസൻ മുമ്പ് വന്ന് മണ്ഡലം പിടിച്ചെടുത്ത പോലെ ജില്ലയിൽ എല്ലാവർക്കും സ്വീകാര്യനായ ഒരു നേതാവ് വന്നാൽ കായംകുളം വീണ്ടും യുഡിഎഫിനൊപ്പം നിൽക്കും എന്ന് കോൺഗ്രസുകാർതന്നെ ചുണ്ടിക്കാട്ടുന്നു.
കെസിയുടെ ആൾക്കാർ എന്ന രീതിയിലാണ് ജില്ലയിലും മണ്ഡലത്തിലുമുള്ള പാർട്ടിക്കാരും പാർട്ടിയുമായി അടുത്തിടെ ബന്ധം തുടർന്ന പുത്തൻകൂറ്റു കോൺഗ്രസുകാരും തന്നെ തടിച്ച് കൊഴുക്കുന്നത്. ഇത് അവരുടെ ഭാവിക്ക് തന്നെ ഭൂഷണമാവുകയുള്ളു. പാർട്ടിക്ക് വേണ്ടി ജീവനും കൊടുത്തവർ ഇപ്പോഴും സാധാരണ പ്രവർത്തകർ എല്ലാം ഇപ്പോഴും എല്ലാം സഹിച്ച് കണ്ടും കേട്ടുകൊണ്ടുമിരിക്കുന്നു.. ഗ്രൂപ്പ് വക്താക്കളല്ല പാർട്ടിയാണ് വലുതെന്നും പ്രയാർ ജയകുമാർ ഉൾപ്പെടെയുള്ള സാധാരണ പ്രവർത്തകർ പാർട്ടി നേതൃത്വത്തെ ഓർമ്മപ്പെടുത്തുകയാണ് ഇപ്പോൾ.


ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്തതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി ദുൽഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.