ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്തതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി ദുൽഖർ

ഓപ്പറേഷന്‍ നുംഖോറിനെതിരെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. ഡിഫന്‍ഡര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്തുകൊണ്ടാണ് ദുൽഖറിന്റെ ഹര്‍ജി. വാഹനത്തിന്റെ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയതാണെന്നും, രേഖകള്‍ പരിശോധിക്കാതെകസ്റ്റംസ് മുന്‍വിധിയോടെ പെരുമാറിയെന്നും  ഹര്‍ജിയില്‍.

കസ്റ്റംസിന്റെ പരിശോധനയിൽ ഏറെ ശ്രദ്ധ നേടിയത് സിനിമാ താരങ്ങളുടെ വാഹനങ്ങൾ പിടിച്ചെടുത്തതായിരുന്നു.  ദുൽഖർ സൽമാന്‍റെ കയ്യില്‍ ഭൂട്ടാനിൽ നിന്നും അനധികൃതമായി ഇറക്കുമതി ചെയ്ത നാലോളം വാഹനങ്ങൾ ഉണ്ടെന്നും, ഇതിൽ രണ്ടെണ്ണമാണ് പിടിച്ചെടുത്തതെന്നുമാണ് കസ്റ്റംസ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.  ഇതില്‍ ഡിഫന്‍ഡര്‍ വാഹനം പിടിച്ചെടുത്തതിനെതിരെയാണ് ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വാഹനത്തിന് സാധുവായ ഉടമസ്ഥാവകാശവും രജിസ്ട്രേഷനും ഉണ്ടെന്ന് വിശ്വസിച്ചാണ്  വാഹനം വാങ്ങിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. കൃത്യമായ രേഖകൾ പ്രകാരമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട്  വലിയ രീതിയിലുള്ള നാണക്കേട് ഉണ്ടായി.

വാഹനങ്ങൾ പിടിച്ചെടുക്കുന്ന സമയത്ത് തന്നെ കൃത്യമായി രേഖകൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ രേഖകൾ പരിശോധിക്കാൻ പോലും മെനക്കെടാതെയാണ് ധൃതി പിടിച്ച് കസ്റ്റംസ് വാഹനം പിടിച്ചെടുത്തത്. തനിക്ക് സ്വർണ്ണക്കടത്ത്, ലഹരിമരുന്ന്, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുണ്ടെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായി.  ഇത് തന്റെ യശസ്സിന് കളങ്കം ഉണ്ടാക്കിയെന്നും ദുൽഖറിന്റെ ഹര്‍ജിയില്‍ പറയുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *