വിവാദങ്ങൾക്കിടെ വീണ്ടും പൊതു പരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പാലക്കാട് നഗരസഭയിലെ 36-ാം വാർഡിലെ കുടുംബശ്രീ വാർഷിക പരിപാടിയും , ബാലസദസും ഉദ്ഘാടനം ചെയ്യാനാണ് രാഹുൽ എത്തിയത്. പരിപാടിയുടെ ഫ്ളക്സിലോ പോസ്റ്ററിലോ രാഹുലിന്റെ പേരോ ഫോട്ടോയോ വച്ചിരുന്നില്ല. വാർഡ് കൗൺസിലർ മൻസൂർ മണലാഞ്ചേരിയുടെ നേതൃത്വത്തിലാണ് രാഹുലിനെ പരിപാടിയിലേക്കെത്തിച്ചത്. പരിപാടിയിൽ പങ്കെടുത്ത മറ്റാളുകൾക്ക് പോലും രാഹുൽ പങ്കെടുക്കുമെന്ന് അറിയില്ലായിരുന്നു.
പീഡന ആരോപണമുയർന്ന ശേഷം 38 ദിവസത്തോളം മണ്ഡലത്തിൽ നിന്നു വിട്ടുനിന്ന രാഹു1ൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ മാസം 20നാണ് മണ്ഡലത്തിൽ തിരിച്ചെത്തിയത്. ബി.ജെ.പിയുടെയും , ഡി.വൈ.എഫ്.ഐയുടെയും പ്രതിഷേധം ഭയന്ന് പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല. തുടർന്ന് ഈ മാസം അഞ്ചിന് പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ബെംഗളൂരുവിലേക്കുള്ള ബസ് ഫ്ലാഗ് ഓഫ് ആണ് ആദ്യമായി പങ്കെടുത്ത പൊതുപരിപാടി. നേരത്തെ അറിയിപ്പു നൽകാതെ നടത്തിയ ഉദ്ഘാടന ചടങ്ങിനെതിരെ ബി.ജെ.പിയും , ഡി.വൈ.എഫ്.ഐയും പ്രതിഷേധവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആരെയും അറിയിക്കാതെ ഇന്ന് കുടുംബശ്രീ പരിപാടിയിൽ പങ്കെടുത്തത്.
ദ്വാരപാലകർ എന്നത് നമ്മുടെ മന്ത്രി മനസ്സിലാക്കിയത് ദ്വാരത്തിനു കാവൽ നിൽക്കുന്നവർ എന്നായിരിക്കാം; നടൻ ജോയ് മാത്യു



ഓണസമ്മാനമായി സർക്കാർ ജീവനക്കാർക്ക് 4500 രൂപ ബോണസ് ; അഡ്വാൻസായി 20000 രൂപ നൽകും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.