ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീയിട്ട് അജ്ഞാതൻ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പുറകുവശം താമസിക്കുന്ന കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാറാണ് വ്യാഴാഴ്ച രാത്രി 12 അരയോടു കൂടി അജ്ഞാൻ പെട്രോൾ ഒഴിച്ച് കത്തിച്ചത്.
കാർ പൂർണ്ണമായും കത്തിനശിച്ചു. രാജമ്മയുടെ വിദേശത്തുള്ള മകൾ കവിതയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. തീ വീടിനകത്തേക്കും പടർന്നു. കട്ടിൽ, മെത്ത, ദിവാൻകോട്ട് എന്നിവയും കത്തി നശിച്ചിട്ടുണ്ട്. ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ വീട്ടിലേക്ക് കൂടുതൽ തീ പടരാതെ വൻ അപകടം ഒഴിവായി.
ഈ സമയം രാജമ്മയുടെ മകൾ ലേഖ, കൊച്ചുമക്കളായ നാലു വയസ്സുള്ള അർഷിത, മിഥുൻ മോഹൻ, നിഥിൻ മോഹർ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിന്റെ സി.സി ടി വി ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്. ചെങ്ങന്നൂർ പോലീസ് സംഭവ സ്ഥലതെത്തി മേൽ നടപടികൾ സ്വീകരിച്ചു.
You May Also Like
സസ്യരോഗത്തെ നേരിടാൻ ക്ലിനിക്ക്; ഹൈടെക് സൗകര്യങ്ങളുമായി ചെറുതാഴം കൃഷിഭവൻ
സസ്യരോഗത്തെ നേരിടാൻ ക്ലിനിക്ക്; ഹൈടെക് സൗകര്യങ്ങളുമായി ചെറുതാഴം കൃഷിഭവൻ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



കത്ത് ചോർച്ച വിവാദം ; പരാതിക്കാരനായ ഷെർഷാദിന് നോട്ടീസ് അയച്ച് തോമസ് ഐസക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.