കോട്ടയം: അനന്തുവിന്റെ മരണം; പ്രതികളായായ ആർഎസ് എസ് പ്രവർത്തകൻ ഒളിവിലെന്ന് സൂചന, നിധീഷ് മുരളീധരനെ വിശദമായി ചോദ്യംചെയ്യാൻ പൊലീസ്. എന്നാൽ, ഇയാൾ ഒളിവിൽപോയതായാണ് വിവരം.
ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ഇയാളെ പ്രതിയാക്കാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നെങ്കിലും ആ വകുപ്പ് നിലനിൽക്കില്ലെന്ന നിയമോപദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് കേസെടുക്കാമെന്നാണ് നിയമോപദേശം. അതിനുള്ള നീക്കം പൊലീസ് തുടങ്ങി.
ദിവസങ്ങൾക്കുമുമ്പ് ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശി അനന്തു അജി ഇൻസ്റ്റഗ്രാം പോസ്റ്റിൽ എൻ.എം എന്നാണ് തന്നെ പീഡിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകന്റെ പേര് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയിലാണ് തന്നെ പീഡിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകന്റെ പേര് നിധീഷ് മുരളീധരൻ എന്നാണെന്നും എല്ലാവരും കണ്ണൻ ചേട്ടനെന്നാണ് വിളിക്കുന്നതെന്നും വ്യക്തമായത്. എൻ.എം എന്ന സൂചനയിൽനിന്ന് പൊലീസ് നിതീഷിനെ കണ്ടെത്തുകയും പ്രാഥമികമായി ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
റെക്കോഡുകൾ തകർത്ത് സ്വർണവില; 920 രൂപ കൂടി പവന് 83,840 രൂപയിലെത്തി



വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.