അനിൽകുമാറിന് രജിസ്ട്രാരായി തുടരാം; സിൻഡിക്കറ്റ് തീരുമാനത്തിൽ ഇടപെടാതെ ഹൈക്കോടതി

കേരള സർവകലാശാല രജിസ്ട്രാരായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ​ഹൈക്കോടതി. സിൻഡിക്കറ്റ് യോ​ഗം തന്റെ സസ്പെൻഷൻ നടപടി റദ്ദാക്കിയതിനാൽ ഹർജി പിൻവലിക്കുന്നുവെന്ന് അനിൽകുമാർ കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകി.

സസ്പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലെന്ന് കോടതി വ്യക്തമാക്കി. സസ്പെൻഷൻ നടപടി റദ്ദാക്കിയ സിൻഡിക്കറ്റ് തീരുമാനത്തിൽ വി സിക്ക് അതൃപ്തി ഉണ്ടെങ്കിൽ ചാൻസലറായ ​ഗവർണറെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിൽ എതിര്‍പ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്‍റേതാണ് നടപടി.

വെെസ് ചാൻസലറുടെ തീരുമാനം റദ്ദാക്കാൻ സിൻഡിക്കേറ്റിന് അധികാരം ഉണ്ടെന്ന് സർവ്വകലാശാല ഹെെക്കോടതിയെ അറിയിച്ചു. വെെസ് ചാൻസലർ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കാൻ സിൻഡിക്കേറ്റിന് അധികാരം ഉണ്ടോയെന്നത് നിയമപരമായ വിഷയം ആണെന്നും ഹെെക്കോടതിയുടെ നിരീക്ഷണം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *