ധർമ്മസ്ഥലയിൽ വീണ്ടും വൻ വഴിത്തിരിവ്; ബങ്കലെഗുഡെ വനമേഖലയിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

ബെംഗളൂരു: ധർമ്മസ്ഥല കേസുമായി ബന്ധപ്പെട്ട് ബംഗളഗുഡ്ഡ വനമേഖലയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മനുഷ്യ അസ്ഥികൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്നലെ മാത്രം സ്ഥലത്ത് നിന്ന് അഞ്ച് തലയോട്ടികൾ കണ്ടെത്തിയെന്നാണ് എസ്ഐടി സ്ഥിരീകരിച്ചത്. ബങ്കലെഗുഡെ വനമേഖലയിൽ നിന്ന് അസ്ഥി കഷണങ്ങളും ലഭിച്ചു. തലയോട്ടിയും അസ്ഥിക്കഷണങ്ങളും വിശദ പരിശോധനയ്ക്ക് അയക്കും. വനമേഖലയിലെ തെരച്ചിൽ ഇന്നും തുടരുമെന്നും എസ്ഐടി അറിയിച്ചു.
ഈ പ്രദേശത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടതായി കണ്ടുവെന്ന് രണ്ട് പ്രദേശവാസികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് എസ്.ഐ.ടി. വീണ്ടും പരിശോധന നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് യൂട്യൂബറായ മനാഫ് ഒമ്പത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി അവകാശപ്പെട്ടു. കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും, കൂടുതൽ അസ്ഥികൾ ഇനിയും കണ്ടെത്താൻ സാധ്യതയുണ്ടെന്നും മനാഫ് പറഞ്ഞു. തന്റെ ആരോപണങ്ങൾ സത്യമാണെന്ന് തെളിയിക്കപ്പെടും എന്ന് പറഞ്ഞ മനാഫ്, ഇപ്പോഴും തനിക്ക് വധഭീഷണി നിലനിൽക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
ധർമ്മസ്ഥലയിൽ നടന്നതായി പറയപ്പെടുന്ന വ്യാജ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് മനാഫിനെ സെപ്റ്റംബർ 10-ന് എസ്.ഐ.ടി. ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന്റെ വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കാമെന്ന് അറിയിച്ച് മനാഫിനെ വിട്ടയച്ചതായി അന്വേഷണ സംഘം അറിയിച്ചു. കൂടാതെ, ഈ കേസുമായി ബന്ധമുള്ള മറ്റൊരു യൂട്യൂബറായ അഭിഷേകിനെയും എസ്.ഐ.ടി. ചോദ്യം ചെയ്യുകയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *