ബിജെപിയുടെ ക്രിസ്ത്യൻ നാടകത്തിൻ്റെ ഉത്തമ ഉദാഹരണമാണ് മുനമ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിൻ്റെ ഒന്നാമത്തെ ശത്രു മുസ്ലിങ്ങളും രണ്ടാമത്തേത് ക്രിസ്ത്യാനികളുമാണ്. ക്രിസ്ത്യാനികൾക്കെതിരായ ഓർഗനൈസറിലെ ലേഖനം ഇതിന് തെളിവാണ്. അതേസമയം മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ വെള്ളാപ്പള്ളിക്കെതിരെ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. പിണറായി വെള്ളാപ്പള്ളി നടേശൻ വാർത്താ സമ്മേളനത്തിൽ നൽകിയത് ഇത്തരം പ്രതികരണം ഒഴിവാക്കുകയാണ്.
മകൾ വീണക്കെതിരെയുള്ള മാസപ്പടി കേസ് ഗൗരവമുള്ളതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേസ് തന്നെ ബാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിൻ്റെ തുടർ നടപടികൾ കോടതിയിൽ കാണാം. കേസിൽ പാർട്ടി ഒന്നടങ്കം തന്നെ പിന്തുണയ്ക്കുന്നതിൽ ആശ്ചര്യമില്ല. കേസിൽ ആരെയാണ് ലക്ഷ്യംവെക്കുന്നതെന്ന് മനസിലായതിനാൽ സിപിഎം തനിക്കൊപ്പം നിന്നെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ബിനിഷ് കോടിയേരിയുടെ കേസിൽ കോടിയേരിയുടെ പേരില്ലായിരുന്നു. എന്നാൽ, മാസപ്പടി കേസിൻ്റെ തുടക്കം തന്നെ തൻ്റെ പേരോടെയാണ് എന്നായിരുന്നു രണ്ട് കേസുകളിൽ ഇരട്ടനീതിയുണ്ടായെന്ന വാദങ്ങളോടുള്ള പിണറായിയുടെ പ്രതികരണം. കേസിനെ കുറിച്ച് മാധ്യമങ്ങൾ ആലോചിച്ച് വിഷമിക്കേണ്ട. കേസ് സംബന്ധിച്ച് എപ്പോഴും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
തൻ്റെ മകളുടെ കമ്പനി നൽകിയ സേവനത്തിനാണ് പണം വാങ്ങിയത്. ഈ ആദായ നികുതി ഉൾപ്പടെ ഒടുക്കിയിട്ടുണ്ട്. എന്നാൽ, മകളുടെ കമ്പനി ഒരു സേവനവും നൽകിയിട്ടില്ലെന്ന രീതിയിലാണ് മാധ്യമങ്ങളിലെ പ്രചരണം. ഇത് ശരിയല്ല. വഖഫ് ബില്ലിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്നത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ്.


ശബരിമല കൊടിമര പുനഃപ്രതിഷ്ഠക്കിടയിലെ സ്വർണ്ണക്കൊള്ള ; അന്വേഷിക്കാൻ പ്രത്യേക സംഘം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.