ശബരിമല കൊടിമര പുനഃപ്രതിഷ്ഠയ്ക്കിടെ ഉണ്ടായ സ്വര്‍ണക്കവര്‍ച്ച അന്വേഷിക്കാന്‍ വിജിലന്‍സിന്റെ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വിജിലന്‍സ് ഡിവൈഎസ്പി സി.എസ് ഹരിയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. സ്വര്‍ണം പൂശിയ ശേഷം മിച്ചം വന്ന 233 ഗ്രാം സ്വര്‍ണം എവിടെയെന്ന് കണക്കില്ലെന്നാണ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സി.ഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സി.ഐ രാജേഷ് കുമാര്‍,വിജിലന്‍സ് തെക്കന്‍ മേഖല സി.ഐ അജി ജി.നാഥ് എന്നിവരാണ് സംഘത്തിലുള്ളത്. തെക്കന്‍ മേഖല വിജിലന്‍സ് എസ്.പി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും.
കൊടിമരം സ്വര്‍ണം പൂശാനായി മൂന്ന് കോടി 20 ലക്ഷം രൂപ നല്‍കി കസ്റ്റംസില്‍ നിന്നും 9.573 ഗ്രാം സ്വര്‍ണമാണ് ദേവസ്വം ബോര്‍ഡ് വാങ്ങിയത്. ഇതില്‍ 9.340 ഗ്രാം കൊടിമരത്തില്‍ ഉപയോഗിച്ചു. ബാക്കി വന്ന 233 ഗ്രാം സ്വര്‍ണത്തിലാണ് വ്യക്തത ഇല്ലാത്തത്. ഇതിന് പുറമെ ആറ് ഭക്തര്‍ ചേര്‍ന്ന് 412 ഗ്രാം സ്വര്‍ണവും കൈമാറിയിരുന്നു. ഈ കണക്ക് മഹസറില്‍ ഉണ്ടെങ്കിലും തിരികെ രസീത് നല്‍കിയതായി കാണുന്നില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. കൊടിമര പുനഃപ്രതിഷ്ഠയില്‍ ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.