കോട്ടയം നാട്ടകത്ത് സി.പി.എം, കോൺഗ്രസ് പ്രവർത്തകർ കൂട്ടമായി ബി.ജെ.പിയിൽ ചേർന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗമടക്കം 50 ഓളം പേരാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പുതിയ പ്രവർത്തകരെ പാർട്ടിയിലേക്കു സ്വീകരിച്ചു. സി.പി.എം കോട്ടയം ഏരിയ കമ്മിറ്റി അംഗമായും, മൂന്നു തവണ പഞ്ചായത്ത് അംഗമായും, നാട്ടകം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ച കെ.രമേശ് അടക്കം നിരവധി പ്രമുഖരാണ് ചടങ്ങിൽ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
ബി.ജെ.പി കോട്ടയം മണ്ഡലം പ്രസിഡന്റ് വി.പി.മുകേഷ് അധ്യക്ഷനായ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്.രതീഷ്, എൻ.കെ. ശശികുമാർ, മേഖല ഉപാധ്യക്ഷൻ ടി.എൻ.ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അരുൺ മൂലേടം, സിന്ധു അജിത്, ആന്റണി അറയിൽ, സംസ്ഥാന കൗൺസിൽ അംഗം സി.എൻ.സുഭാഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ശങ്കരൻ, വിനു ആർ. മോഹൻ തുടങ്ങിയവർ സംസാരിച്ചു.



ഇന്ത്യൻ മാധ്യമങ്ങൾ അസത്യ വാർത്തകൾ പ്രചരിപ്പിക്കുന്നു; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തളളി തലാലിൻ്റെ സഹോദരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.