മദ്യപിച്ച് വാഹനമോടിച്ചയാളെ കേസിൽ നിന്നൊഴിവാക്കാൻ 14000 രൂപ കൈക്കൂലി ; എ.എസ്.ഐക്ക് സസ്പെൻഷൻ

കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചയാളെ കേസിൽ നിന്ന് ഒഴിവാക്കാൻ പതിനാലായിരം രൂപ കൈക്കൂലി വാങ്ങിയ എ.എസ്.ഐ ക്കെതിരെ നടപടി. പയ്യാവൂർ സ്റ്റേഷനിലെ എ.എസ്. ഐ ആയിരുന്ന ഇബ്രാഹിം സീരകത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മാസം പതിമൂന്നിന് പയ്യാവൂരിൽ മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ കോട്ടയം സ്വദേശിയെ സ്റ്റേഷനിൽ ഹാജരാക്കാതെ ഫോൺ നമ്പർ വാങ്ങി പറഞ്ഞുവിടുകയായിരുന്നു.

മറ്റൊരാളുടെ പേരിൽ കേസെടുത്ത്, നടപടികളിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് എ.എസ്.ഐ പിറ്റേ ദിവസം ഇയാളെ സമീപിക്കുകയായിരുന്നു. പകരക്കാരന് നൽകാനും കോടതി ചെലവിലേക്കുമായി പതിനാലായിരം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ഗൂഗിൾ പേ വഴി പണം കൈപ്പറ്റുകയും ചെയ്തെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൂടുതൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *