MSC Elsa 3 കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് MSC എൽസ 3 ചരക്കുകപ്പൽ മുങ്ങിയ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സാമ്പത്തിക- പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് തീരുമാനം. ദുരന്തനിവാരണ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി.. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതം സൃഷ്ടിക്കും എന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

കേരള തീരത്ത് അറബിക്കടലിൽ ലൈബീരിയൻ കപ്പൽ മുങ്ങിയത് സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാകാമെന്ന് പ്രാഥമിക നിഗമനം. കാൽസ്യം കാർബൈഡ് പോലുള്ള ഹാനികരമായ വസ്തുക്കളൊന്നും ഇതുവരെ പുറത്തേക്ക് പോയിട്ടില്ല, എണ്ണ പടർന്നത് നിലവിൽ നിയന്ത്രണവിധേയമാണെന്നും ഷിപ്പിംഗ് ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കപ്പലിൽ മൊത്തം ഉണ്ടായിരുന്ന 640 കണ്ടെയ്നറുകളിൽ അപകടഭീതി ഉയർത്തുന്നത് കാത്സ്യം കാർബൈഡിന്‍റെ 12 കണ്ടെയ്നറും റബർ ഓയിലിന്‍റെ ഒരു കണ്ടെയ്നറുമാണ്. ഇതിൽ കാത്സ്യം കാർബൈഡിന്‍റെ അഞ്ച് കണ്ടെയ്നറുകളാണ് കപ്പലിന്‍റെ മുകൾഭാഗത്ത് ഉണ്ടായിരുന്നത്. മറ്റുള്ളവ താഴെ അറക്കുള്ളിലാണ്.കപ്പലിനുള്ളിലെ ഇന്ധനം ജൂലൈ മൂന്നിനകം പൂർണമായി നീക്കം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.  നിലവിൽ കപ്പൽച്ചാലിൽനിന്ന് മാറി 50 മീറ്റർ താഴ്ചയിലാണ് കപ്പലുള്ളത്. ചരക്കുകപ്പൽ ഗതാഗതത്തിന് ഇത് തടസ്സമാകില്ല. ഒഴുകിക്കൊണ്ടിരിക്കുന്നവയിൽ അപകടകരമായ കണ്ടെയ്നറുകൾ ഇല്ല

27 വർഷം പഴക്കമുള്ള ഈ കപ്പൽ എല്ലാ രാജ്യാന്തര മാനദണ്ഡങ്ങളും പാലിച്ചാണ് സർവീസ് നടത്തിയിരുന്നതെന്ന് അധികൃതർ അറിയിച്ചു. ഷിപ്പിംഗ് ഡയറക്ടർ ജനറലിന് പുറമെ ചീഫ് സർവെയർ അജിത് സുകുമാരൻ, നോട്ടിക്കൽ അഡ്വൈസർ ക്യാപ്റ്റൻ അബ്ദുൾ കലാം ആസാദ്, മെർക്കൻ്റൈൽ മറൈൻ വിഭാഗം പ്രിൻസിപ്പൽ ഓഫീസർ ജെ. സെന്തിൽ കുമാർ എന്നിവരുടെ വിവരങ്ങളും പങ്കുവച്ചിരുന്നു.

കപ്പലിന് രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമുള്ള അനുമതികളും ഇൻഷുറൻസുമുണ്ട്. 27 വർഷം പഴക്കമുള്ളതിനാൽ കപ്പൽ ഉപേക്ഷിക്കേണ്ട സമയമായോ എന്നത് മാനദണ്ഡങ്ങൾ അനുസരിച്ച് യാത്രായോഗ്യമാണോ എന്ന് പരിശോധിച്ച് തീരുമാനിക്കുക. ബല്ലാസ്റ്റ് മാനേജ്മെൻ്റ് സംവിധാനത്തിന് തകരാർ സംഭവിച്ചതാകാം അപകടകാരണം, ഇത് കപ്പലിൻ്റെ സന്തുലനം നഷ്ടപ്പെടുത്തിയിരിക്കാമെന്ന് കരുതുന്നു. വിശദമായ അന്വേഷണത്തിലൂടെ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്ന് പറഞ്ഞിരുന്നു.

വീഡിയോ കാണാം:

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *