ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജ്യോത്സ്യനെതിരെ പോക്സോ കേസ്. കൊല്ലം പുത്തൂരിൽ വെണ്ടാർ സ്വദേശി വി.എസ്. മുരാരിയെന്ന രാജേന്ദ്രൻ ബാബുവിനെതിരെയാണ് പോലീസ് കേസെടുത്തത്. ബാധ ഒഴിപ്പിക്കാനായി അമ്മയ്ക്കൊപ്പമെത്തിയതായിരുന്നു പെൺകുട്ടി.
അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മാത്രം മുറിയിലേക്കു കുട്ടിക്കൊണ്ടു പോവുകയും, പിന്നീട് കടന്നു പിടിക്കുകയുമായിരുന്നുവെന്നാണ് പോലിസിനു നൽകിയ പരാതിയിൽ പറയുന്നത്. നിലവിളിച്ചു കൊണ്ട് പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളഞ്ഞിരുന്നു.
വ്യാപക തിരച്ചിലിനൊടുവില്‍ പുത്തൂര്‍ പൊലീസ് ജോത്സ്യനെ പിടികൂടിയിട്ടുണ്ട്. കൊട്ടാരക്കര വെണ്ടാറിൽ വീട്ടിൽ തന്നെയാണ് ഇയാൾ ജ്യോതിഷാലയം നടത്തിവന്നിരുന്നത്. വി. രാജേന്ദ്ര ബാബു(55) എന്ന ശരിയായ പേരു മാറ്റി മുരാരി തന്ത്രി എന്ന പേരിലാണ് ഇയാൾ ജ്യോത്സ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. സോഷ്യൽ മീഡിയയയിലും താരമാണ് മുരാരി തന്ത്രി.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.