വെർച്വൽ അറസ്റ്റിലൂടെ ചങ്ങനാശ്ശേരി പെരുന്ന സ്വദേശികളായ വൃദ്ധ ദമ്പതികളിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം. സൈബർ തട്ടിപ്പുകാരുടെ പദ്ധതി കോട്ടയം സൈബർ പോലീസിന്റെയും ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറുടേയും സമയോചിതമായ ഇടപെടലിലുടെ തടഞ്ഞു.
ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധദമ്പതികളുടെ അക്കൗണ്ട് മുഖേന പരിധിയിൽ കവിഞ്ഞുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും, ആയത് രാജ്യവിരുദ്ധ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടത്തിയെന്നും, വിർച്വൽ അറസ്റ്റിലാണെന്നും പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്ട്സ് ആപ്പ് വഴി വീഡിയോ കോളില്‍ വന്ന തട്ടിപ്പുകാര്‍ അറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് കൊണ്ടുപോകാതിരിക്കാൻ 50 ലക്ഷം രൂപ നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
അതിൻ പ്രകാരം ഇന്നലെ ഇവർ ചങ്ങനാശ്ശേരി ഫെഡറൽ ബാങ്ക് ശാഖയിലെത്തി ഫിക്സ്ഡ് ഡെപ്പോസിറ്റ് ആയി ഇട്ടിരുന്ന 50 ലക്ഷം രൂപ പിൻവലിച്ച് രാജ് എഡ്യൂക്കേഷണൽ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ ഐ.സി.ഐ.സി.ഐ ബാങ്കിലുള്ള അക്കൌണ്ടിലെയ്ക്ക് അയയ്ക്കുവാൻ ബാങ്ക് മാനേജരെ സമീപിക്കുകയായിരുന്നു. സംശയം തോന്നിയ ബാങ്ക് മാനേജർ ശ്രീവിദ്യ ഐ.സി.ഐ.സി.ഐ ബാങ്കുമായി ബന്ധപ്പെടുകയും പ്രസ്തുത അക്കൗണ്ട് ഫ്രോഡ് ആണെന്ന് മനസിലാക്കിയ ശേഷം ഇടപാട് നടത്താതെ ദമ്പതികളെ തിരിച്ചയയ്ക്കുകയും ചെയ്തു. എന്നാൽ ഇന്ന് വീണ്ടും ദമ്പതികൾ വീണ്ടും ബാങ്കിലെത്തി ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ അയക്കാൻ ബാങ്ക് മാനേജരെ നിർബന്ധിക്കുകയായിരുന്നു. ഈ വിവരം ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും, റീജിയണൽ മാനേജറുമായ ജയചന്ദ്രൻ കെ.ടി. സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്.ഒയെ അറിയിച്ചു.
ഇതുപ്രകാരം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ്സിന്റെ നിർദ്ദേശ പ്രകാരം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ എത്തി വൃദ്ധദമ്പതികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തട്ടിപ്പില്‍ നിന്നും രക്ഷിക്കുകയായിരുന്നു. ഈ സമയമത്രയും ദമ്പതികള്‍ വിർച്വൽ അറസ്റ്റിലായിരുന്നു. പോലീസ് ഇടപെട്ടുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നു തട്ടിപ്പുകാര്‍ കോള്‍ കട്ടാക്കി മുങ്ങുകയായിരുന്നു.



കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി വീടിനും വാഹനത്തിനും തീയിട്ട് ഭർത്താവ് അറസ്റ്റിൽ
നിതാരി കൂട്ടക്കൊല ; പ്രതിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീം കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.