അരുവിക്കരയിൽ വയോധികയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് പേരെ നാട്ടുകാർ പിടികൂടി. നെടുമങ്ങാട്-വെള്ളനാട് റോട്ടിൽ മുണ്ടേല -കൊക്കോതമംഗലത്ത് വച്ചാണ് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമമുണ്ടായത്. സംഭവത്തിൽ അരുവിക്കര സ്വദേശികളായ നൗഷാദ് (31), അൽ അസർ (35) എന്നിവരെയാണ് അരുവിക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. മുണ്ടേല സ്വദേശി സുലോചന (68) യുടെ മാലയാണ് ഇവർ പൊട്ടിക്കാൻ ശ്രമിച്ചത്. വീട്ടിലേക്ക് പോകാൻ നെടുമങ്ങാട് നിൽക്കുകയായിരുന്ന സുലോചനയുടെ അടുത്ത് ഓട്ടോ നിർത്തി മുണ്ടേലയിലേക്ക് പോകുന്നെന്ന് അറിയിച്ചതോടെ സുലോചന അതിൽ കയറുകയായിരുന്നു. കൊക്കോതമംഗലത്ത് എത്തിയപ്പോൾ ഓട്ടോയിൽ ഉണ്ടായിരുന്നവർ സുലോചനയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ സുലോചന നിലവിളിച്ച് കൊണ്ട് പുറത്തേക്കോടുകയായിരുന്നു.
ബഹളം കേട്ട നാട്ടുകാർ കൂടി നൗഷാദിനെ പിടികൂടി പൊലീസിന് കൈമാറി. സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുലോചനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.
തെലങ്കാനയിൽ പ്രഭാത നടത്തത്തിനിറങ്ങിയ സിപിഎം നേതാവിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി



വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.