ഇസ്രായേൽ-ഇറാൻ സംഘർഷം ശക്തമാകുന്നതിന് ഇടയിൽ ബി-2 സ്പിരിറ്റ് സ്റ്റൈൽത്ത് ബോംബർ വിമാനങ്ങൾ പുറപ്പെട്ടതായി യുഎസ് സ്ഥിരീകരണം. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക യുദ്ധ വിമാനങ്ങളാണ് ഇത്. പസഫിക് സമുദ്രത്തിലെ ഗ്വാം സൈനിക താവളത്തിൽ ഇവ എത്തിക്കുമെന്ന് പെൻ്റഗൺ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയ ദ്വീപിലുള്ള യുഎസ്-ബ്രിട്ടീഷ് സൈനിക താവളത്തിലേക്ക് ബി-2 ബോംബറുകൾ നീങ്ങുമോ എന്ന് വിദഗ്ധരും ഉദ്യോഗസ്ഥരും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കാൻ ഡീഗോ ഗാർസിയ അനുയോജ്യമായ ഒരു സ്ഥലമാണെന്ന് എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം ബങ്കർ ബസ്റ്റർ ബോംബുകൾ യുഎസ് ഇന്നേവരെ ഒരു സഖ്യകക്ഷിക്കും നൽകിയിട്ടില്ല. അതിനാൽ തന്നെ ഈ ബോംബിന്റെ ഉപയോഗം ഏതെങ്കിലും സൈനിക സംഘർഷത്തിൽ യുഎസിന്റെ നേരിട്ടുള്ള ഇടപെടലായി വ്യാഖ്യാനിക്കപ്പെടും.
മറ്റൊരു വസ്തുത ഇസ്രയേൽ സൈന്യത്തിന് ഇത് കൈമാറിയിട്ടും കാര്യമില്ല. കാരണം ഇതിന്റെ ഉപയോഗരീതികളും സാങ്കേതികവിദ്യയും യുഎസിന് മാത്രമേ അറിയു. പ്രയോഗിക്കണമെങ്കിൽ യുഎസിന്റെ ബി-2 ബോംബർ വിമാനങ്ങളും വേണം. അതായത് ഇറാനെതിരെ യുദ്ധത്തിൽ അമേരിക്ക നേരിട്ടിടപെട്ടാൽ മാത്രമേ ഈ ബോംബ് ഇറാനെതിരെ പ്രയോഗിക്കാൻ കഴിയുകയുള്ളൂ എന്നർത്ഥം.
തൃശ്ശൂരിൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്ത റോഡിന്റെ ശിലാഫലകം തകർത്ത് സാമൂഹ്യ വിരുദ്ധർ
പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ഇടപെടാനുള്ള ട്രംപിൻ്റെ തീരുമാനം വരുംമുമ്പേയാണ് ഇത്തരമൊരു നീക്കം. സൈനിക കേന്ദ്രത്തിലേക്ക് നീങ്ങുന്നതായി ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റയും എയർ ട്രാഫിക് കൺട്രോളുമായുള്ള വോയ്സ് കമ്മ്യൂണിക്കേഷനുകളേയും അടിസ്ഥാനമാക്കിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ധനം പൂർണ്ണമായി നിറയ്ക്കാതെയാണ് മിസോറിയിൽ നിന്ന് ഈ ബോംബറുകൾ പുറപ്പെട്ടത്. ബോംബുകളടക്കം ഭാരമേറിയ പേലോഡ് കാരണമാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ധനം നിറയ്ക്കുന്ന നാല് ബോയിംഗ് കെസി-46 പെഗാസസ് വിമാനങ്ങൾ ബോംബർ വിമാനങ്ങൾക്ക് അകമ്പടി സേവിക്കുന്നതായി റിപ്പോർട്ടിലുണ്ട്.
അമേരിക്കയുടെ കൈവശമുള്ള ബി-2 വിമാനത്തിന് 15 ടൺ ഭാരമുള്ള രണ്ട് ബങ്കർ-ബസ്റ്റർ ബോംബുകൾ വഹിക്കാൻ കഴിയും. ഇറാനിയൻ മലനിരകളിൽ ഭൂഗർഭത്തിൽ സ്ഥിതിചെയ്യുന്ന ഫോർദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം തകർക്കാൻ യുഎസിൻ്റെ സഹായം ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. ഇറാൻ്റെ രഹസ്യ ആണവ ഗവേഷണ കേന്ദ്രങ്ങളുടെ ശൃംഖലകളിലടക്കം കൃത്യമായ ആക്രമണം നടത്താൻ ബി-2 ബോംബറുകൾക്ക് കഴിയുമെന്നാണ് യുഎസിൻ്റെ അവകാശവാദം. മല തുരന്ന് അതിനുള്ളിൽ ഏത് വ്യോമാക്രമണങ്ങളെയും അതിജീവിക്കാൻ ശേഷിയുള്ള തരത്തിൽ ഇറാൻ നിർമിച്ച ആണവകേന്ദ്രമാണ് ഫോർഡോയിലേത്. ഇസ്രയേലിന് ഇതുവരെ ഈ കേന്ദ്രത്തിന്റെ പ്രവർത്തനം ഇല്ലാതാക്കാൻ കഴിയുന്ന തരത്തിലുള്ള ആക്രമണം നടത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യുഎസിന്റെ ബങ്കർ ബസ്റ്റർ ബോംബുകൾ ടെൽ അവീവ് ആവശ്യപ്പെട്ടത്.
പശ്ചിമേഷ്യ സംഘർഷത്തിൽ യുഎസ് നേരിട്ട് ഇടപെടുന്നതിൻ്റെ ഭാഗമായാണ് വിമാനങ്ങൾ എത്തുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ 30,000 പൗണ്ട് ബോംബുകൾ ആവശ്യമാണ്. ഇതിനാണ് അത്യാധുനിക ബോംബർ വിമാനങ്ങൾ എത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്.
മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽ നിന്ന് ഒന്നിലധികം ബി-2 വിമാനങ്ങൾ പറന്നുയർന്നതായും ഇവ പസഫിക് സമുദ്രത്തിന് കുറുകെ സഞ്ചരിക്കുന്നതായും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു. ഇന്നത്തെ യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ നിർണ്ണായക തീരുമാനം ഉണ്ടാവുമെന്നാണ് സൂചന. തുടർച്ചയായി മൂന്നാം ദിവസമാണ് യോഗം ചേരുന്നത്. ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ യുഎസ് നേരിട്ട് ഇറങ്ങുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. രണ്ടാഴ്ചത്തെ സാവകാശമാണ് പ്രസിഡൻ്റ് ട്രംപ് പറഞ്ഞിരുന്നത്.
എന്നാൽ ഉടൻ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ വളരെ വേഗം ആക്രമണം നടത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു നീക്കമെന്നാണ് വിലയിരുത്തലുകൾ. അമേരിക്ക നേരിട്ട് ഇടപെടരുതെന്ന് റഷ്യ വെളിപ്പെടുത്തുന്ന വന്ശക്തികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ആദ്യം സ്വന്തം പ്രശ്നം പരിഹരിച്ച ശേഷം മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാം എന്നായിരുന്നു റഷ്യൻ പ്രസിഡൻ്റ് പുടിനെ ട്രംപ് പരിഹസിച്ചത്.
അമേരിക്ക യുദ്ധത്തിൽ നേരിട്ട് ഇടപ്പെട്ടാൽ ലോകം മറ്റൊരു വിനാശകരമായ യുദ്ധത്തിലേക്ക് പോകുമെന്നാണ് വിലയിരുത്തലുകൾ. ഇറാൻറെ ബുഷെഹർ ആണവനിലയം ആക്രമിച്ചാൽ ചെർണോബിൽ മാതൃകയിലുള്ള ദുരന്തത്തിന് ഇടയാക്കുമെന്ന് റഷ്യ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ നിന്നും വിട്ടു നിൽക്കണമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഇ) മുന്നറിയിപ്പ് നൽകിയിരുന്നു.


തൊണ്ടിമുതൽ കേസ് ; കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.