ജൂനിയർ അഭിഭാഷകയെ അതിക്രൂരമായി മർദ്ദിച്ച ബെയ്ലിൻ ദാസിന് ജാമ്യം

വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയായ ശ്യാമിലി ജസ്റ്റിനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്‍ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടിരുന്നു. തുടർന്ന് ഉത്തരവുപറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മെയ് 27 വരെ പ്രതിയെ കോടതി നേരത്തേ റിമാൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ബെയ്ലിൽ ദാസ് സമർപ്പിച്ച ഹർജിയിൽ എട്ട് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വയ്ക്കൽ, മർദനം, മർദിച്ച് മുറിവേൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബെയ്‌ലിൻ ദാസിന് നേരെയുള്ളത്. ഓഫിസിലെ രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിൽ നടന്ന തർക്കത്തിൽ ഇടപെട്ടപ്പോഴാണ് മർദനം സംഭവിച്ചതെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ജൂനിയർ അഭിഭാഷകയായ ശ്യാമിലിയാണ് ബെയ്‌ലിൻ ദാസിനെ മർദിച്ചതെന്നും പ്രതിഭാഗം ആരോപിച്ചു.

എന്നാൽ കേസിൽ നിന്ന് രക്ഷപ്പെടാനാണ് ബെയ്‌ലിൻ ദാസ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ശ്യാമിലി പറഞ്ഞു. ഇത് ഗൗരവമായ കുറ്റകൃത്യമാണെന്ന് പറഞ്ഞ പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തു. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും വാദിച്ചു. തെളിവ് നശിപ്പിക്കാനും ഇരയെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *