ഇന്ത്യൻ വിമാന കമ്പനികൾക്ക് വ്യോമ അതിർത്തി ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ പാകിസ്താന് തിരിച്ചടി. പല അന്താരാഷ്ട്ര വിമാന കമ്പനികളും ഇപ്പോൾ പാകിസ്താൻ്റെ വ്യോമ പാത ഉപയോഗിക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ ഇന്ത്യൻ കമ്പനികൾക്കാണ് അയൽ രാജ്യം വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ മുൻനിര വിദേശ കമ്പനികളെല്ലാം സ്വമേധയാ പിൻമാറുകയാണ്.
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്
പാകിസ്താൻ വിലക്ക് ഏർപ്പെടുത്തിയതോടെ 600 മില്യൺ ഡോളറിൻ്റെ അധിക ചിലവാണ് എയർ ഇന്ത്യക്ക് വരുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് പുതിയ വാർത്ത പുറത്ത് വരുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കാരണം കഴിഞ്ഞ രണ്ട് ദിവസമായി ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്സ്, സ്വിറ്റ്സർലൻഡ്, എയർ ഫ്രാൻസ്, ഇറ്റലിയിലെ ഐടിഎ, പോളണ്ടിലെ ലോട്ട് എന്നിവ അയൽ രാജ്യത്തിൻ്റെ വ്യോമാതിർത്തി സ്വമേധയാ ഒഴിവാക്കിയ ചില മുൻനിര യൂറോപ്യൻ വിമാനക്കമ്പനികളാണ്.
ഡോ.രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതി; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണപത്രം ഒപ്പുവച്ചു
ഇതുവഴി പാകിസ്താൻ എയ്റോസ്പേസ് അതോറിറ്റിക്കും ഭീമമമായ തുകയാണ് നഷ്ടമായിരിക്കുന്നത്. പാക് വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് ഈടാക്കുന്ന ഫീസ് ഈ വിമാന കമ്പനികളിൽ നിന്നും ലഭിക്കില്ലെന്ന് സാരം. ചുരുക്കം പറഞ്ഞാൽ പാകിസ്താനെ കാത്തിരിക്കുന്നത് വൻ നഷ്ടമാണ്.
2019 ഫെബ്രുവരിയിൽ, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ബാലകോട്ടിലെ ഒരു ഭീകര ക്യാമ്പിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനുശേഷം, വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി വിലക്ക് ഏർപ്പെടുത്തിയതിനാൽ അഞ്ച് മാസത്തിനിടെ പാകിസ്ഥാൻ അതോറിറ്റിക്ക് കുറഞ്ഞത് 100 മില്യൺ ഡോളറെങ്കിലും നഷ്ടപ്പെട്ടിരുന്നു. അതിനേക്കാൾ ഭീമമായി നഷ്ടമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.