നാളെ വൈകിട്ട് ഏഴു മുതൽ രണ്ട് ദിവസത്തേക്ക് ബെവ്‌കോ ഔട്ലെറ്റുകൾക്കും അവധി

സംസ്ഥാനത്ത് ബെവറജസ് ഔട്ട്‌ലെറ്റുകള്‍ക്ക്‌ നവരാത്രി, ഗാന്ധി ജയന്തി ദിനങ്ങളോടനുബന്ധിച്ച് രണ്ട് ദിവസം അവധി. അത് കൂടാതെ തന്നെ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 30) പ്രവര്‍ത്തിക്കുക രാത്രി ഏഴുമണി വരെ മാത്രമായിരിക്കുമെന്നും ബെവ്‌കോ അറിയിച്ചു. അര്‍ധവാര്‍ഷിക സ്‌റ്റോക്കെടുപ്പ് പ്രമാണിച്ചാണ് നാളെ സംസ്ഥാനത്ത് ഔട്ട്‌ലെറ്റുകള്‍ നേരത്തേ അടയ്ക്കുന്നത്.

ഒക്ടോബര്‍ ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി ആയതിനാലും ബെവറജസ് ഔട്ട്‌ലെറ്റുകള്‍ പ്രവർത്തിക്കില്ല. ഇതിനുശേഷം അടുത്ത ദിവസമായ ഒക്ടോബര്‍ മൂന്നാം തീയതി മാത്രമേ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്കും ഈ അവധി ബാധകമായിരിക്കും എന്ന് അധികൃതർ അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *