610 പാവപ്പെട്ട കുടുംബങ്ങൾ മുനമ്പത്ത് വഴിയാധാരമാകുന്നതിന്റെ പേരിലാണ് താൻ മുനമ്പം സമരത്തെ അംഗീകരിക്കുന്നത് എന്ന് പറയുന്ന വിഡി സതീശൻ, ന്യൂനപക്ഷങ്ങളുടെ വഖഫ് ഭൂമിയിലുള്ള ഭരണഘടനാപരമായ അവകാശത്തെ അട്ടിമറിക്കാൻ പിണറായി വിജയനെ സഹായിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
610 കുടുംബങ്ങൾ എന്ന നരേറ്റീവ് തന്നെ വ്യാജമാണെന്ന് ഇതിനകം പിണറായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനു മുമ്പിൽ വഖഫ് സംരക്ഷണ സംഘടനകളും, സാമൂഹ്യനീതി സംരക്ഷണ പ്രസ്ഥാനവും രേഖാമൂലമുള്ള തെളിവുകൾ സഹിതം അവതരിപ്പിച്ചതാണ്.
നിലവിലുള്ള കോടതി വിധികളെയും, ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ മുമ്പിൽ അവതരിപ്പിക്കപ്പെട്ട കൃത്യമായ രേഖകളെയും കാറ്റിൽ പറത്തി, പിണറായി വിജയനേയും, മുനമ്പം വഖഫ് ഭൂമി അനധികൃതമായി കൈവശം വെച്ച വൻകിടക്കാരെയും ഒരുപോലെ സഹായിക്കുന്ന സമീപനങ്ങളാണ് വിഡി സതീശൻ കൈക്കൊണ്ടുവരുന്നത്.
മുൻ കോൺഗ്രസ് നേതാവും, അഭിഭാഷകനും, വിഡി സതീശന്റെ ഗുരു സ്ഥാനീയനുമായിരുന്ന എംവി പോളിന് മുനമ്പം വഖഫ് ഭൂമിയുടെ മുത്തവലി ആയിരുന്ന ഫറൂഖ് കോളേജ് കൊടുത്ത പവർ ഓഫ് അറ്റോണിയിലൂടെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടതിൽ
എന്തെല്ലാം വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്നത്
സതീശന് അറിയാം എന്നാണ് മുനമ്പം വഖഫ് ഭൂമിയല്ല എന്ന വ്യാജ പ്രചരണം വിഡി സതീശൻ നടത്തുന്നതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്.
അതായത്, മുനമ്പത്ത് 404.76 ഏക്കർ ഭൂമി, സിദ്ദിഖ് സേട്ട് എന്ന മനുഷ്യസ്നേഹിയായ ഒരാൾ ഫറൂഖ് കോളേജിന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി മാത്രം എന്ന നിലയിൽ വഖഫ് ചെയ്തുകൊടുത്തതിന് രജിസ്റ്റർ ഓഫീസിൽ നിന്നും വില്ലേജിൽ നിന്നും, പിന്നെ കോടതി വിധികളിൽ നിന്നും സുവ്യക്തമായ തെളിവുകൾ ഉണ്ടായീട്ടും അത് അട്ടിമറിക്കാൻ വേണ്ടി, ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ നിയമിച്ച പിണറായി വിജയന് അനുകൂലമായ നിലപാടാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുനമ്പം വഖഫ് ഭൂമി അല്ല എന്ന് പറഞ്ഞുകൊണ്ട് ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന് ഉത്തരവാദിത്തപ്പെട്ട വിഡി സതീശൻ ചെയ്തത്.
പോളക്കുളം ഗ്രൂപ്പ്, ക്ലബ്ബ് മഹീന്ദ്ര, റിവർബെ ഹോളിഡേയ്സ്, റിവേറോ ഹോസ്പിറ്റാലിറ്റി, റിവർ ഫെയ്സ് ഹോളിഡേയ്സ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലേക്ക് വഖഫ് ഭൂമി എങ്ങിനെ എത്തിച്ചേർന്നു. അല്ലെങ്കിൽ, അവർ വഖഫ് ഭൂമി
കയ്യേറിയിട്ടുണ്ടോ തുടങ്ങിയ ഗൗരവമായ വിഷയങ്ങൾ നിലനിൽക്കവേ അവരെ സഹായിക്കുന്ന വിഡി സതീശന്റെ നിലപാടുകൾ
ഗുരുതരമായ ആരോപണങ്ങൾക്കാണ് വിധേയമായിട്ടുള്ളത്.
പാവപ്പെട്ടവരുടെ കുടി കിടപ്പിനു വേണ്ടി എന്ന പേരിൽ ഇപ്പോൾ മുനമ്പത്ത് നടക്കുന്ന സമരം പോലും വൻകിട കയ്യേറ്റക്കാരുടെ ആസൂത്രിത പിൻബലത്തോടെയാണ് നടക്കുന്നത് എന്ന് ആരോപണങ്ങൾ നിലനിൽക്കവേ ഇതിന്റെ പുറകിലുള്ള വിഡി സതീശന്റെ സ്ഥാപിത താൽപര്യങ്ങൾ വ്യക്തമായും അന്വേഷിക്കപ്പെടേണ്ടതാണ്.
Also Read: “മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒറ്റക്കെട്ട്”! സതീശനും പിണറായിക്കും എതിരെ നിലമ്പൂരിൽസ്ഥാനാർത്ഥി; കോൺഗ്രസിൽ ഒരു പിണറായിയുടെ ആവശ്യമില്ലെന്ന് പാർട്ടിക്കാർ
സമരം നടക്കുന്ന പള്ളിമുറ്റം വരെ കയ്യേറ്റ ആരോപണ വിധേയമായ സന്ദർഭത്തിൽ NewsEye അതിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും.


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.