കന്യാസ്ത്രീകൾക്ക് ജാമ്യമില്ല; കേസ് NIAയിലേക്ക്

ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകുടെ ജാമ്യാപേക്ഷ സെഷൻ കോടതി തള്ളിയതായി ബജ്റംഗ്ദൾ അഭിഭാഷകൻ. ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്നും മേൽക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു എന്നാണ് വിവരം.

മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യാപേക്ഷ പരിഗണിക്കാൻ സെഷൻ കോടതി വിമർശിച്ചത്. ദുർഗിലെ ജില്ലാ കോടതിയും കോടതി റിമാൻഡ് ചെയ്ത രണ്ടു കന്യാസ്ത്രീകളും നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരും. കേസ് ബിലാസ്പൂരിലെ എൻഐഎ കോടതിയിലേക്ക് മാറ്റി

അതേസമയം കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകളാണ് ജാമ്യത്തിന് തിരിച്ചടി ആയത് എന്നാണ് റിപ്പോർട്ടുകൾ. സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്. നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമം സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്താണ് നടന്നതെന്നും സംശയിക്കുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. ഇതരം കുറ്റകൃത്യങ്ങൾ സാധാരണ എൻഐഎയുടെ അന്വേഷണ പരിധിയിൽ വരുന്നതാണ്. അതുകൊണ്ടാണ് കേസ് എൻഐഎ കോടതിയിലേക്ക് മാറ്റിയിരിക്കുന്നത് എന്നാണ് സൂചനകൾ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *