കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ ആശ്രിതർക്ക് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. ബിന്ദുവിന്റെ മകന് സർക്കാർ ജോലി നൽകും. കോട്ടയം ജില്ലാ കലക്ടർ ജോൺ വി സാമുവൽ ഐഎഎസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്. വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ അടിയന്ത്ര തീരുമാനം എടുത്തത്.ഇന്ന് ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയില്‍ നിന്നും യോഗത്തില്‍ പങ്കെടുത്തു.
തീരാ ദുരിതം അനുഭവിക്കുന്ന കുടുംബം എന്ന നിലയിലാണ് മകന് സര്‍ക്കാര്‍ ജോലി നല്കാന് മാന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ ബിന്ദുവിന്റെ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തി നേരിടാമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം തുടരുന്നതിന് ഇടയിലാണ് തീരുമാനം.
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ്റെ 6 യുദ്ധ വിമാനങ്ങൾ തകർത്തെന്ന് ഇന്ത്യൻ വ്യോമസേന മേധാവി


കൊച്ചിൻ റിഫൈനറിക്കുള്ളിൽ തീപിടുത്തം; വലിയ പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടതായി നാട്ടുകാർ; അയ്യങ്കുഴി-അമ്പലമേട് പ്രദേശങ്ങളിലേക്ക് പുക പടർന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.