കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു. വിമാനം അടിയന്തരമായി തിരിച്ചിക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദാബി വിമാനമാണ് 7.35ഓടെ തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് പോയ ശേഷമാണ് സംഭവം.
ലോക ചാപ്റ്റർ 1 ചന്ദ്ര വിജയ തേരോട്ടം തുടരുന്നു; 300 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി
വിമാനം അല്‍പ്പദൂരം സഞ്ചരിച്ച ശേഷമാണ് വിമാനത്തിൽ പക്ഷിയിടിക്കുന്നത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. അല്‍പ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തിരിച്ചിറക്കിയ യാത്രക്കാരെ ഇന്ന് ഉച്ചയ്ക്ക് മറ്റൊരു വിമാനത്തില്‍ അബുദാബിയിലേക്ക് കൊണ്ടുപോകും.
പക്ഷിയിടിച്ചതിനാല്‍ വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ട്. അതിനാല്‍ ഈ വിമാനത്തില്‍ യാത്ര പുനരാരംഭിക്കാനാകില്ല. ഇതിനാലാണ് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ അയക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബോയിങ് 737-8 എഎല്‍ വിമാനത്തിലാണ് പക്ഷിയിടിച്ചത്.
പാലക്കാട് മധ്യവയസ്കനെ ആറ് ദിവസം മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവം ; തോട്ടമുടമയായ സ്ത്രീ അറസ്റ്റിൽ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.