മുരളീധരപക്ഷത്തെ വെട്ടിനിരത്തി ബിജെപി ഭാരവാഹി പട്ടിക; മുൻ ഡിജിപി ആർ ശ്രീലേഖ ഉൾപ്പെടെ 10 വൈസ് പ്രസിഡൻ്റുമാർ

രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായ ശേഷം അവഗണിക്കപ്പെടുന്നുവെന്ന ആരോപണം ഉയർത്തുന്ന വി മുരളിധരപക്ഷത്തെ വെട്ടിനിരത്തി ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാധാന്യം നൽകിയെന്നാണ് അവകാശവാദം. എന്നാൽ ഭൂരിഭാഗവും പികെ കൃഷ്ണദാസിനെ അനുകൂലിക്കുന്നവരാണ്.

നാല് ജനറൽ സെക്രട്ടറിമാരെയും പത്ത് വൈസ് പ്രസിഡൻ്റുമാരെയുമാണ് പാർട്ടി പുതുതായി പ്രഖ്യാപിച്ചത്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാധാന്യം പട്ടികയിൽ നൽകിയിട്ടുണ്ട്. എന്നാൽ വി മുരളീധരപക്ഷത്തെ തഴഞ്ഞുകൊണ്ടുള്ള ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. എംടി രമേശ്, ശോഭാ സുരേന്ദ്രൻ, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും.ആർ. ശ്രീലേഖ ഐപിഎസ്, ഷോൺ ജോർജ് എന്നിവർ വൈസ് പ്രസിഡന്റുമരായും തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിമാരായിരുന്ന പി സുധീറും എസ് കൃഷ്ണകുമാറും വൈസ്പ്രസിഡൻ്റ് സ്ഥാനത്ത് എത്തി

ജനറൽ സെക്രട്ടറി സ്ഥാനത്ത് വി മുരളീധരപക്ഷത്ത് നിന്ന് ആരും ഇല്ല. പൂർണമായും തഴയപ്പെട്ടുവെന്നാണ് മുരളീധര വിഭാഗം ആരോപിക്കുന്നത്. നാല് ജനറൽ സെക്രട്ടറിമാരിൽ എംടി രമേശിനെയാണ് നിലനിർത്തിയത്.

ഡോ. കെഎസ്. രാധാകൃഷ്ണൻ, സി സദാനന്ദൻ, പി സുധീർ, സി കൃഷ്ണകുമാർ, അഡ്വ ബി ഗോപാലകൃഷ്ണൻ, ഡോ. അബ്ദുൾ സലാം, ആർ ശ്രീലേഖ ഐപിഎസ്, കെ സോമൻ, അഡ്വ. കെകെ. അനീഷ് കുമാർ, അഡ്വ. ഷോൺ ജോർജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

അശോകൻ കുളനട, കെ രഞ്ജിത്ത്, രേണു സുരേഷ്, വിവി രാജേഷ്, പന്തളം പ്രതാപൻ, ജിജി ജോസഫ്, എംവി ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി ശ്യാരജ്, എംപി അഞ്ജന രഞ്ജിത് എന്നിവരാണ് സെക്രട്ടറിമാർ. ഇ കൃഷ്ണദാസ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പട്ടു

ബിജെപി ഒറ്റക്കെട്ടാണെന്നും ഗ്രൂപ്പ് ഭിന്നതകളില്ലെന്നും എംടി രമേശ് പറഞ്ഞു. എല്ലാവരും ഒരൊറ്റ ലക്ഷ്യം വെച്ചാണ് മുമ്പോട്ട് പോകുന്നത്. പാർട്ടിയുടെ ചുമതല മാറുന്നതിനനുസരിച്ചല്ലല്ലോ പാർട്ടി പ്രവർത്തനം മാറുക എന്നും എംടി രമേശ് കൂട്ടിച്ചേർത്തു. ഏത് ചുമതല വരുമ്പോഴും ഒരേ പോലെയാണ് പ്രവർത്തനമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാർട്ടിയെ അധികാരത്തിലേക്ക് എത്തിക്കുംവരേയുള്ള യാത്രയുടെ തുടക്കമാണിത്. യുവാക്കളുടെ പ്രതിനിധിയായിട്ടാണ് താൻ ഇതിലേക്ക് വന്നതെന്ന് അനൂപ് ആന്റണിയുടെ പ്രതികരണം ന്യൂസിനോട് പ്രതികരിച്ചു. വലിയൊരു ചുമതലയാണ് ഇതെന്നും അനുഗ്രഹമായി തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *