കെട്ടിവച്ച കാശ് പോയി നാണംകെട്ട് ബിജെപി; ചിത്രത്തിൽ നിന്നും അപ്രസക്തമായിട്ടും മികച്ച പ്രകടനമെന്ന് നേതാക്കൾ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കെട്ടിവച്ച കാശ് നഷ്ടമായി. ആകെയുള്ള 2,32,057 വോ​ട്ട​ർ​മാ​രിൽ 1,76,069 പേരാണ് ഇത്തവണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തിയത്. ഇതിന്റെ ആറിലൊന്ന് വോട്ട് കിട്ടാത്തതിനാൽ ബിജെപിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. വെറും 8648 വോട്ടുകളാണ് എൻഡിഎയ്ക്ക് വേണ്ടി കളത്തിൽ ഇറങ്ങിയ ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജിന് ലഭിച്ചത്.

കഴിഞ്ഞ നിയമസഭാ കഴിഞ്ഞ നിയമ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 148 വോട്ടുകള്‍ മാത്രം കൂടുതല്‍ ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് നില മെച്ചപ്പെടുത്തി, മിച്ച പ്രകടനം നടത്തിയെന്നൊക്കെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ ന്യായീകരിക്കുന്നത്. സമാന അഭിപ്രായവുമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലും രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് വന്ന വയനാട് ഉപതിരഞ്ഞെടുപ്പിലും പതിനായിരത്തിന് മുകളിൽ വോട്ടുകൾ ബിജെപി നേടിയിരുന്നു. അത് മറികടക്കും എന്നായിരുന്നു ഫലം വരുന്നതിന് മുമ്പുവരെയുളള അവകാശവാദം.എന്നാൽ അതിന് കഴിയാഞ്ഞിട്ടും വലിയ ന്യായീകരണങ്ങളാണ് ബിജെപി നടത്തുന്നത്.

രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാർട്ടി നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. കേരള ജനതക്ക് മേൽ അടിച്ചേൽപ്പിച്ച അനാവശ്യ ഉപതെരഞ്ഞെടുപ്പ് ആണ് നിലമ്പൂരിൽ നടന്നതെന്ന് പറഞ്ഞ് ആദ്യം സ്ഥാനാർത്ഥി നിർത്തേണ്ട എന്ന തീരുമാനമായിരുന്നു അദ്ദേഹം എടുത്തത്. ഇത് വലിയ വിവാദമായതോടെ ക്രിസ്ത്യൻ വിഭാഗത്തിന് നിർണായക വോട്ടുകളുള്ള മണ്ഡലത്തിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തി രംഗത്ത് ഇറക്കുകയായിരുന്നു.

ക്രിസ്ത്യൻ മേഖലകൾ മാത്രം കേന്ദ്രീകരിച്ച് വലിയ പ്രചരണവും സ്ഥാനാർത്ഥിയായ മോഹൻ ജോർജ് നടത്തി. ഫലം വരുന്നതിന് മുമ്പ് വരെ വലിയ അവകാശവാദങ്ങളും ഉന്നയിച്ചു. പക്ഷേ വോട്ടെണ്ണിയപ്പോൾ പണി പാളിയ സ്ഥിതി വിശേഷമാണ് ഉണ്ടായത്. നിലമ്പൂർ ഫലം കേരള ബിജെപിക്കുള്ളിൽ ആഭ്യന്തര കലഹത്തിന് വഴിതുറക്കാനാണ് സാധ്യത. കേരളത്തിലെ പ്രമുഖ വിഭാഗത്തെ അവഗണിച്ച് കേന്ദ്ര നേതൃത്വം നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനാക്കിയത്.

ഇതോടെ പണ്ട് പാർട്ടിയിൽ പഴയ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയവർ രാജീവിനൊപ്പം അണിനിരന്നു. പാർട്ടിയിൽ അപ്രമാധിത്വം ഉണ്ടായിരുന്നവർ ഒതുങ്ങി. അവർ പല കാര്യങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും രാജീവിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ അതൊക്കെ വെറും ഉണ്ടയില്ലാ വെടി ആയി മാറുകയായിരുന്നു. എന്നാൽ അവർക്ക് ഇപ്പോൾ അടിക്കാൻ കിട്ടിയ വടിയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം എന്നതാണ് വസ്തുത.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *