ദേശവിരുദ്ധശക്തികളും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫ് വിജയത്തിന് പിന്നിലെന്ന് ബിജെപി; എൽഡിഎഫ് വോട്ടുകൾ വിഭജിക്കപ്പെട്ടെന്നും വിമർശനം

ദേശവിരുദ്ധ ശക്തികളും ജമാഅത്തെ ഇസ്ലാമിയും നൽകിയ വോട്ടുകൾ കൊണ്ട് മാത്രമാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചതെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വളരെ കുറവ് വോട്ടുകളാണ്. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടിന് പുറമെ, എൽഡിഎഫിൻ്റെ വോട്ട് വിഭജിക്കുകയും ചെയ്തില്ലായിരുന്നു എങ്കിൽ, യുഡിഎഫിന് ഈ വിജയം സാധ്യമാകില്ലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാറാത്തത് ഇനി മാറും. അഴിമതിയുടെയും രാഷ്ട്രവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിൽ നിന്ന് മാറി വികസനം ചർച്ച ചെയ്യുന്ന രാഷ്ട്രീയമാണ് ബിിജെപി മുന്നോട്ട് വയ്ക്കുന്നത്. ആ മാറ്റത്തിൻന്റെ തുടക്കമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം. നിലമ്പൂരിൽ വോട്ട് വർദ്ധിപ്പിക്കാൻ സാധിച്ചത് ബിജെപിക്ക് മാത്രമാണ്. കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും പ്രീണന രാഷ്ട്രീയത്തെ തുറന്നു കാട്ടാൻ സാധിച്ചതിൻ്റെ ഫലമാണിത്. വികസിത കേരളമെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകാൻ ആത്മവിശ്വാസം പകരുന്ന ഫലമാണ് നിലമ്പൂരിലേതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടുകൾ നില നിർത്താൻ ബിജെപിക്കായി. എന്നാൽ കഴിഞ്ഞ ലോക്സസഭാ തിരഞ്ഞെടുപ്പിൽ നേടിയ 17000 വോട്ടുകൾ മറികടക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാൽ അതിന് കഴിഞ്ഞില്ല. ഏറ്റവും ഒടുവിലെ ഔദ്യോഗികകണക്കുകൾ പ്രകാരം 8648 വോട്ടുകളാണ് എൻഡിഎയുടെ ബിജെപി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് നേടിയത്. കഴിഞ്ഞതവണ ബിജെപി നേടിയതിനേക്കാൾ 148 വോട്ടുകൾ കൂടുതലാണിത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *