മൂന്ന് മാസത്തിനുള്ളിൽ ജീവനൊടുക്കിയത് 767 കർഷകർ; ഞെട്ടിക്കുന്ന കണക്കുകളുമായി ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര

കർഷക ആത്മഹത്യ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര. മൂന്നുമാസത്തിനിടെ സംസ്ഥാനത്ത് 767 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായിട്ടാണ് സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. നിയമസഭയിലാണ് സര്‍ക്കാരിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ കര്‍ഷക ആത്മഹത്യയുടെ വിവരങ്ങളാണ് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്. ആത്മഹത്യയില്‍ അധികവും വിദര്‍ഭ മേഖലയിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പടിഞ്ഞാറന്‍ വിദര്‍ഭ, യവത്മാല്‍, അമരാവതി, അകോള, ബുല്‍ധാന, വാസിം എന്നിവിടങ്ങളിലായാണ് പ്രധാനമായും കര്‍ഷക ആത്മഹത്യകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കര്‍ഷക ആത്മഹത്യകളെപ്പറ്റി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് സര്‍ക്കാര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായം വര്‍ധിപ്പിക്കണമെന്നും കോണ്‍ഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു.

ഭരണസഖ്യത്തിലുള്ള എന്‍സിപി അജിത്പവാര്‍ വിഭാഗത്തിലെ മന്ത്രിയായ മകരന്ത് പാട്ടീല്‍ ആണ് വിവരങ്ങള്‍ സഭയില്‍ സമര്‍പ്പിച്ചത്. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപയാണ് സഹായമായി നല്‍കുന്നത്. ഇതിന് പുറമെ അവരെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ 376 പേരുടെ കുടുംബങ്ങള്‍ സര്‍ക്കാരിന്റെ സഹായധനത്തിന് അര്‍ഹരാണെന്നും മറ്റുള്ള 200 കര്‍ഷകര്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം സഹായധനത്തിന് അര്‍ഹരല്ലെന്നും മന്ത്രി വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *