അതീവ രാഷ്ട്രീയ പ്രാധാന്യത്തോടെ ഷാങ്ഹായി ഉച്ചകോടി; പ്രധാനമന്ത്രിയുടെ ചൈന ജപ്പാൻ സന്ദർശനം ; ട്രംപിന്റെ തീരുവ ഭീഷണി മറികടക്കല്‍ ലക്ഷ്യം

ന്യൂഡൽഹി: അമേരിക്കയുടെ അധിക തീരുവയ്ക്കിടെ ജപ്പാനും ചൈനയും സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചർച്ചകളിലും ഷാങ്ഹായി ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് എന്നിവർ ഒത്തുകൂടുന്ന ഉച്ചകോടി ആയതിനാൽ തന്നെ അതീവ രാഷ്ട്രീയ പ്രാധാന്യമാണ് ഷാങ്ഹായി ഉച്ചകോടിക്കുള്ളത്.

ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെയാണ് മോദിയുടെ വിദേശ സന്ദർശനം. ജപ്പാനിൽ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി വാർഷിക ഉച്ചകോടിയിൽ മോദി പങ്കെടുക്കും. ചൈനയിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) സമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കും. ‘പ്രധാനമന്ത്രി മോദി 29, 30 തീയതികളിൽ ജപ്പാൻ സന്ദർശിക്കും. ജപ്പാനിൽ ഷിഗേരു ഇഷിബയുമായി പതിനഞ്ചാമത് ഇന്ത്യ – ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും.’ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മാധ്യമങ്ങളോട് പറഞ്ഞു.

ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലാണ് പ്രധാനമന്ത്രി മോദി ചൈനയിലെത്തുക. ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) 25-ാമത് കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് സ്റ്റേറ്റ് യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ഇരു രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക, പ്രതിരോധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനും ചർച്ചകളുണ്ടാകും. ഷാങ്ഹായ് ഉച്ചകോടിയിൽ അംഗരാജ്യങ്ങളുമായി പ്രാദേശിക വിഷയങ്ങളിൽ പ്രധാനമന്ത്രി സംവദിക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *