“ആലപ്പുഴയിൽ BJP അക്കൗണ്ട് തുറക്കും” ! അതിൻ്റെ പണി കെസിയും സിൽബന്ധികളും ചെയ്യുന്നുണ്ടെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ

ആർ.രാഹുൽ

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ബിജെപിയെ ഒന്നിലധികം സീറ്റുകളിൽ ജയിപ്പിക്കാൻ വേണ്ട നീക്കങ്ങളാണ് നടക്കുന്നതെന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ. പരമ്പരാഗതമായി കോൺഗ്രസിന് ഒപ്പം നിലനിൽക്കുന്നവർക്ക് പരിഗണന നൽകാതെയുള്ള നീക്കങ്ങൾ പാർട്ടിക്ക് തന്നെ തിരിച്ചടിയാവുമെന്നാന്ന് അവർ NewsEyeയോട് വിലയിരുത്തിയത്. നിലവിലെ ജില്ലാ പ്രസിഡൻ്റ് ബാബുപ്രസാദിനെ മാറ്റണമെന്ന് കായംകുളത്തുള്ള ചില നേതാക്കളുടെ ആവശ്യമാണ്. പകരം പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെടുന്നത് കെപി ശ്രീകുമാർ എന്ന പഴയ ജില്ലാ പഞ്ചായത്ത് മെംബറെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെയും അതിൻ്റെ യുവജന സംഘടനകളുടെയും ഉള്ളിലുള്ള ഭിന്നത ഉപയോഗിച്ച് കോൺഗ്രസിന് ജയിച്ച് കയറാൻ പറ്റിയ സാഹചര്യമാണ് കായംകുളം മണ്ഡലത്തിൽ ഉണ്ടായിരുന്നത്. തനിക്ക് വേണ്ടപ്പെട്ട ഒരു സ്ഥാനാർത്ഥിയെ നിശ്ചയിച്ച് കോൺഗ്രസിൻ്റെ ഉറപ്പായ ഒരു സീറ്റ് തുലച്ച് കളഞ്ഞതായി ജില്ലയിലെ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെസി വേണുഗോപാൽ മത്സരിച്ചപ്പോൾ സ്വന്തം തട്ടകത്തിൽ ഉൾപ്പെടെ ബിജെപിയെ ലീഡ് ചെയ്യാൻ അവസരം ഒരുക്കിയ കെപി ശ്രീകുമാർ എങ്ങനെ ജില്ലാ കോൺഗ്രസിൻ്റെ തലപ്പത്ത് വരും എന്ന് ചിലർ ഉറപ്പിച്ച് പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് പരമ്പരാഗത കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നു. അയാൾ വരുമെന്ന് കെസി ഉറപ്പ് നൽകിയെന്ന് പറയാതെ പറയുന്ന കായംകുളത്ത് കഴിഞ്ഞ തവണ തോറ്റ കോൺഗ്രസ് പെൺ ശിങ്കവും മുൻ ദേവികുളങ്ങളര പഞ്ചായത്ത് പ്രസിഡൻ്റ് അടക്കം അങ്ങനെ പറയുന്നതിൻ്റെ പിന്നിൽ എന്താണ്? ഈ ചോദ്യം ചോദിക്കുന്നത് അവിടുത്തെ കോൺഗ്രസ് നേതാക്കളാണ് എന്നാണ് ഏറ്റവും ശ്രദ്ധേയം.

Also Read: ആലപ്പുഴയിൽ കെസി vs രമേശ് യുദ്ധം; ഗ്രൂപ്പ് കളിച്ച് പാർട്ടിയുടെ ഭാവി നശിപ്പിക്കരുതെന്ന് കീഴ്ഘടകങ്ങൾ 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ കായംകുളത്ത് തോറ്റ സ്ഥാനാർത്ഥിയെയും ദേവികുളങ്ങര പഞ്ചായത്ത് ഭരിച്ച മറ്റൊരു വനിതാ നേതാവിനേയും നിശിതമായി വിമർശിക്കുകയാണ് മുതിർന്ന നേതാക്കൾ. നിങ്ങളുടെ പഞ്ചായത്തായ ദേവികുളങ്ങരയിൽ എങ്ങനെ ബിജെപി ലീഡ് ചെയ്തു എന്നാണ് പാർട്ടിക്കാർ ചോദിക്കുന്നത്. കെസി വേണുഗോപാൽ നീണാൾ വാഴട്ടെ എന്ന് പറയുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയ പ്രവർത്തനം. പാർട്ടി ഒന്നുമില്ലാതെ ഇരുന്ന കാലത്ത് തുടങ്ങിയതാണ് അത് എന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

കെപി ശ്രീകുമാർ എന്ന തൻ്റെ വിശ്വസ്തനെ ജില്ലാ പ്രസിഡൻ്റ് ആക്കാമെന്ന് ഉറപ്പ് കൊടുത്ത രാഹുൽ ഗാന്ധിയെ പോലും നിയന്ത്രിക്കുന്ന ദേശീയ കോൺഗ്രസ് വാർഡ് കമ്മിറ്റി നേതാക്കളെ പോലും ഭീഷണിപ്പെടുത്തുന്നു. സ്വന്തം ബൂത്തിൽ ഒരു വോട്ടു പോലും ചേർക്കാത്ത കെസി വേണുഗോപാൽ സ്തുതിപാഠകരെയാണോ പാർട്ടിക്ക് വേണ്ടത് എന്നാണ് ആലപ്പുഴയിലെ സാധാരണ പാർട്ടി പ്രവർത്തകർ അടക്കം ചോദിക്കുന്നത്. വളരെ ഞെട്ടിപ്പിക്കുന്ന ചില വിമർശനങ്ങൾ കൂടി അവർ ഉന്നയിക്കുന്നുണ്ട്. അതിൻ്റെ ആധികാരികത ബോധ്യപ്പെട്ട (സ്ഥിരീകരിച്ച ശേഷം) NewsEye പുറത്ത് വിടുന്നതാണ്. ആലപ്പുഴ ജില്ലയിൽ നിലവിൽ കെസി വേണുഗോപാലിൻ്റെ പേരിൽ നടക്കുന്ന നീക്കം പാർട്ടിയെ തന്നെ ഇല്ലാതാക്കുമെന്നാണ് ഭൂരിഭാഗം പ്രാദേശിക നേതാക്കളും അണികളും ചൂണ്ടിക്കാട്ടുന്നത്. ഞങ്ങൾക്ക് പാർട്ടി വിടാൻ താല്പര്യമില്ല, എന്നാൽഅന്നും ഇന്നും പിടിച്ച കൊടി താഴെ വപ്പിച്ച് പാർട്ടിയിൽ നിന്നും പുറത്താക്കും എന്ന ഭീഷണിയാണ് നേതാക്കൾ മുഴക്കുന്നതെന്നും പ്രാദേശിക നേതാക്കൾ തന്നെ പറയുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *