ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ട്; കോൺ​ഗ്രസ് നയിക്കുന്ന വോട്ടർ അധികാർ’ യാത്രയ്ക്ക് തുടക്കം

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ’ യാത്രയ്ക്ക് തുടക്കമായി. ബിഹാറിലെ സസാറാമിലായിരുന്നു യാത്രയുടെ ഉദ്ഘാടനം. ബീഹാറിലെ 13 പ്രധാന ന​ഗരങ്ങളിലൂടെ 1300 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന വോട്ടർ അധികാർ യാത്ര സെപ്റ്റംബർ ഒന്നിന് പാറ്റ്നയിലാണ് സമാപിക്കും.

രാഹുൽ ഗാന്ധിക്കൊപ്പം ആർജെഡി നേതാവ് തേജസ്വി യാദവും വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താൻ നടത്തുന്നതെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ബിഹാറിൽ മാത്രമല്ല, അസമിലും ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നുവെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി.

ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ടാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റൽ തെളിവുകളോ കമ്മിഷൻ നൽകുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്താണ് ചെയ്യുന്നതെന്ന് വാർത്താസമ്മേളനങ്ങളിലൂടെ കോൺഗ്രസ് തുറന്നുകാട്ടി. ബിഹാറിൽ മാത്രമല്ല, അസമിലും ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബിഹാറിലെ തിരഞ്ഞെടുപ്പിൽ ഒരു കാരണവശാലും വോട്ട് മോഷണം അനുവദിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. വോട്ട് അധികാർയാത്രയ്ക്ക് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കുകയാണെന്ന് ആരോപിച്ചാണ് രാഹുലിന്റെ യാത്ര.

യാത്രയുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയോളം രാഹുൽ ബിഹാറിലുണ്ടാകും. ബിഹാറിലെ 25 ജില്ലയിലാണ് പര്യടനം. ഞായറാഴ്ച ആർജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പംചേരും. സഖ്യത്തിലെ സംസ്ഥാനത്തെ ഘടകകക്ഷികളുടെ നേതാക്കളും എത്തും. യാത്രയ്ക്കുമുന്നോടിയായി ആർജെഡി പ്രചാരണഗാന വീഡിയോ പുറത്തുവിട്ടു. രാഹുലുമായി തേജസ്വി വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങളും ഉള്ളടക്കത്തിലുണ്ട്. സെപ്റ്റംബർ ഒന്നിന് പട്‌ന ഗാന്ധി മൈതാനിയിൽ ‘ഇന്ത്യസഖ്യ’ നേതാക്കൾ പങ്കെടുക്കുന്ന ബഹുജനറാലിയോടെയാകും യാത്ര സമാപിക്കുക.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *