പാലക്കാട് വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റിൽ. പൊരുളിപ്പാടം സുരേഷിനെയാണ് പഴനിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ആലത്തൂരില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെയാണ് കഴിഞ്ഞ ദിവസം സുരേഷ് ആക്രമിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സുരേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. പരസ്യമായി നടുറോഡില്‍ ഇരുന്ന് മദ്യപിച്ച ശേഷം സുരേഷ് പുറമ്പോക്കിലെ ഷെഡില്‍ അതിക്രമിച്ചു കയറുകയായിരുന്നു. പിന്നീട് അവിടെ ഒറ്റക്ക് താമസിക്കുകയായിരുന്നു വയോധികക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതേ സമയം പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് ബി.ജെ.പി വൃത്തങ്ങൾ പറയുന്നത്. പ്രതി പൊരുളിപ്പാടം സുരേഷ് പാര്‍ട്ടിയുടെയോ പോഷക സംഘടനകളുടെയോ ചുമതല വഹിക്കുന്ന ആളല്ലെന്നാണ് ബി.ജെ.പിയുടെ വാര്‍ത്തകുറിപ്പില്‍ പറയുന്നത്.
പതിമൂന്നുകാരിക്ക് ലൈംഗിക പീഡനം ; 75 കാരനായ ക്ഷേത്ര പൂജാരി അറസ്റ്റിൽ



ഇരിങ്ങാലക്കുടയിൽ കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.