ഇന്നലെ ചിറ്റൂരിൽ നിന്നും കാണാതായ ആറു വയസ്സുകാരന്റെ മൃതദേഹം വീടിനു സമീപത്തുള്ള കുളത്തിൽ നിന്നും കണ്ടെത്തി. അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകൻ സുഹാൻ (6) ആണ് മരിച്ചത്. ഇന്നലെ ഉച്ച മുതലാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം വീട്ടിൽ സിനിമ കാണുകയായിരുന്ന സുഹാൻ ഒറ്റക്കാണ് വീടിനു പുറത്തേയ്ക്ക് ഇറങ്ങിയത്. സംഭവസമയം മാതാവ് വീട്ടിലുണ്ടായിരുന്നില്ല.
പ്രദേശത്തെ കുളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ പരിശോധന പുരോഗമിച്ചത്. കഴിഞ്ഞദിവസം ഡോഗ് സ്ക്വാഡ് സമീപത്തെ കുളവരമ്പു വരെ മണം പിടിച്ചു ചെന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുളങ്ങൾ കേന്ദ്രീകരിച്ചു പരിശോധന ആരംഭിച്ചത്. സുഹാന്റെ വീടിനു സമീപത്തായി അഞ്ചോളം ആമ്പൽ കുളങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയത് 800 മീറ്ററോളം അകലെയുള്ള മറ്റൊരു കുളത്തിലാണ്. നാട്ടുകാർ കുളിക്കാനും വസ്ത്രം അലക്കാനും ഉപയോഗിക്കുന്ന കുളമാണിത്. ഇവിടേയ്ക്ക് എങ്ങനെ സുഹാൻ എത്തി എന്ന കാര്യത്തിൽ വ്യക്തതയില്ല. സുഹാന്റെ പിതാവ് വിദേശത്താണ്. സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് മാതാവ്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജിയിൽ വിധി നാളെ



സംഘികള്‍ ഉറഞ്ഞ് തുള്ളിയത് വെറുതേയായി; എംപുരാന് റെക്കോര്‍ഡ് കളക്ഷന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.