പാലക്കാട് പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമുടിയൂർ നമ്പ്രം കരുവാൻകുഴി മുജീബ് റഹ്മാന്റെ മകൻ മുഹമ്മദ് നാഫി(15)യാണ് മരിച്ചത്. കാണാതായ സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾക്ക് അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.
Also Read
നിയമസഭാ സമ്മേളനം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സഭയിലെത്തിയാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും
നിയമസഭാ സമ്മേളനം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സഭയിലെത്തിയാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നാഫി കൂട്ടുകാരുമൊത്ത് പെരുമുടിയൂർ പ്രദേശത്തെ ഇറിഗേഷൻ പമ്പ് ഹൗസിന് സമീപത്ത് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരുടെയും പൊലീസിന്റെയും ഫയർഫോഴ്സിന്റെയും മറ്റും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. പൈലിപ്പുറത്ത് നിന്നുമുള്ള മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം ലഭിച്ചത്. മുഹമ്മദ് മുഹസിൻ എംഎൽഎ ഉൾപ്പടെയുളളവരും സ്ഥലത്ത് എത്തിയിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തം; നിർമ്മാണത്തിൽ ഗുരുതര പിഴവുകളെന്ന് അന്വേഷണ റിപ്പോർട്ട്
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തം; നിർമ്മാണത്തിൽ ഗുരുതര പിഴവുകളെന്ന് അന്വേഷണ റിപ്പോർട്ട്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.