ബോളിവുഡ് നടിയും പ്രശസ്ത ടെലിവിഷന്‍ താരവുമായ പ്രിയ മറാത്തെ അന്തരിച്ചു

ബോളിവുഡ് നടിയും പ്രശസ്ത ടെലിവിഷന്‍ താരവുമായ പ്രിയ മറാത്തെ(38) അന്തരിച്ചു. അര്‍ബുദ ബാധിതയായി ചികില്‍സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മുംബൈ മിറാ റോഡിലെ വസതിയിലായിരുന്നു അന്ത്യം. രണ്ട് വര്‍ഷം മുന്‍പാണ് പ്രിയയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. നടന്‍ ശാന്തനു മോഗാണ് ഭര്‍ത്താവ്. ‘പവിത്ര രിഷ്ത’ എന്ന പരമ്പരയിലെ വർഷ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ നടിയാണ് പ്രിയ മറാഠേ.
‘യാ സുഖാനോ യാ’ എന്ന പരമ്പരയിലൂടെയാണ് പ്രിയ ടെലിവിഷൻ രംഗത്തേക്ക് എത്തിയത്. തുടർന്ന് ‘ചാർ ദിവസ് സസുച്ചെ’ ഉൾപ്പെടെ നിരവധി മറാഠി സീരിയലുകളിൽ അഭിനയിച്ചു. വിദ്യാ ബാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ‘കസം സേ’ ആയിരുന്നു ആദ്യ ഹിന്ദി സീരിയൽ. ‘കോമഡി സർക്കസി’ലും അവർ ഭാഗമായിരുന്നു. ഹിറ്റ് ടിവി സീരിയലായ ‘പവിത്ര രിഷ്ത’യിൽ, അങ്കിത ലോഖണ്ഡെ അവതരിപ്പിച്ച അർച്ചന എന്ന കഥാപാത്രത്തിന്റെ സഹോദരിയായാണ് പ്രിയ വേഷമിട്ടത്. ബഡേ അച്ചേ ലഗ്തേ ഹേ, തു തിഥേ മേ, സാത്ത് നിഭാന സാഥിയാ, ഉത്തരാൻ, ഭാരത് കാ വീർ പുത്ര – മഹാറാണാ പ്രതാപ്, സാവ്‌ധാൻ ഇന്ത്യ, ആത്താ ഹൗ ദേ ധിംഗാന എന്നിവയാണ് പ്രിയ അഭിനയിച്ച ശ്രദ്ധേയമായ പരമ്പരകൾ.
2012 ഏപ്രിലിലാണ് പ്രിയയും ശന്തനുവും വിവാഹിതരായത്. ‘സ്വരാജ്യരക്ഷക് സംഭാജി’ എന്ന പരമ്പരയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2023ല്‍ തുസേ മി ഗീത ഗാത് അയേ എന്ന് പരിപാടിയില്‍ നിന്നും പെട്ടെന്ന് ആരോഗ്യകാരണങ്ങളാല്‍ പ്രിയ പിന്‍മാറിയിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *