തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനം എഫ്-35ബി നന്നാക്കിയെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി സൂചന. തകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയിലായതിനാൽ വിമാനം ഭാഗങ്ങളാക്കി പൊളിച്ച് കൊണ്ടുപോകാനുള്ള ശ്രമമാരംഭിച്ചു. ഇതിനായി സി.17 ഗ്ലോബ്മാസ്റ്റര്‍ എന്ന കൂറ്റന്‍ വിമാനം എത്തിക്കും. എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനായാണ് ഗ്ലോബ്മാസ്റ്റര്‍ എത്തിക്കുന്നത്. ഇത്രയും ദിവസം സൂക്ഷിച്ചതിനും സംരക്ഷിച്ചതിനുമുള്ള ഫീസ് പൂര്‍ണമായും നല്‍കിയാവും വിമാനം കൊണ്ടുപോകുക.
ഏതൊക്കെ ഭാഗങ്ങളാണ് പൊളിക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ചിറകുകള്‍ അഴിച്ചുമാറ്റാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനായി യുകെയില്‍ നിന്നുള്ള വിദഗ്ദസംഘം പുറപ്പെട്ടിട്ടുണ്ട്. 40 അംഗ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകും.
സാങ്കേതിക തകരാറിനെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം. അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍ നിന്നു പറന്നുയര്‍ന്ന എഫ്-35 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. 14-ാം തീയതി രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. വിദഗ്ധരുടെ പരിശോധനയില്‍ വിമാനത്തിന്റെ സ്റ്റാര്‍ട്ടിങ് സംവിധാനത്തിനും പ്രശ്‌നം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലാണ് എഫ്-35
സംസ്ഥാനത്തെ ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിൽ ; വീണ ജോർജ്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.