ആദ്യ ബി എസ് സി ഡയാലിസിസ് ടെക്നോളജി കോഴ്സ് പൂർത്തിയാക്കിയ 15 വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങ് ഞായറാഴ്ച നടന്നു. സോഷ്യൽ ജസ്റ്റിസ് ആൻ്റ് കേരളാ സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ ഡോ അരുൺ എസ് നായർ ഐ എ എസ് പരിപാടി ഉദ്ഘാടനം ചെയ്തു.
വൃക്കരോഗ ചികിത്സയിൽ ഏറ്റവും പ്രാധാന്യമേറിയ ഒരു ചികിത്സാരീതിയാണ് ഡയാലിസിസ്. രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആയുർ ദൈർഘ്യം വർധിപ്പിക്കുന്നതിനും ഈ ചികിത്സയിലൂടെ കഴിയുന്നു. ബി എസ് സി ഡയാലിസിസ് ടെക്നോളജി കോഴ്സ് പൂർത്തിയാക്കിയ ഈ വിദ്യാർത്ഥികളിലൂടെ കൂടുതൽ മികവുറ്റ രീതിയിൽ രോഗീപരിചരണത്തിനും സുഗമമായ ചികിത്സ ഉറപ്പുവരുത്തുന്നതിനും സാധിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2020-ൽ ആരംഭിച്ച ആദ്യ ബി എസ് സി ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിൻ്റെ ബിരുദദാനച്ചടങ്ങാണ് ഇപ്പോൾ നടന്നത്. കോഴ്സിൻ്റെ പ്രാധാന്യം മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കോഴ്സ് ആരംഭിക്കുകയായിരുന്നു.
നെഫ്രോളജി വിഭാഗം മേധാവി ഡോ മോഹൻദാസ്, മുൻവകുപ്പുമേധാവി ഡോ ജേക്കബ് ജോർജ്, ഫിസിയോളജി വിഭാഗം അസി. പ്രൊഫസർ ഡോ ദേവിക, നെഫ്രോളജി വിഭാഗം അസി. പ്രൊഫസർ ഡോ അരവിന്ദ് എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൊച്ചി സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ നടന്നത് ദുരൂഹത നിറഞ്ഞ സാമ്പത്തിക ഇടപാടുകൾ ; ആരോപണവുമായി എം.പി ഹൈബി ഈഡൻ



വാട്സ്ആപ്പ് വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു ; ജാഗ്രതാ നിർദേശവുമായി സൈബർ പോലീസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.