ബസ് ഫീസ് അടച്ചില്ല ; യു.കെ.ജി വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ച് ജീവനക്കാർ

ബസ് ഫീസ് അടയ്ക്കാൻ വൈകിയതിന് അഞ്ച് വയസുകാരനെ സ്കൂൾ ബസിൽ കയറ്റാതെ ജീവനക്കാർ. മലപ്പുറം ചേലാമ്പ്ര എൽ.പി സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിക്കാണ് ദുരിതമനുഭവിക്കേണ്ടി വന്നത്. ബസ് ഫീസായ 1000 രൂപ അടയ്‌ക്കാൻ വൈകുന്നതിനാൽ കുട്ടിയെ ബസിൽ കയറ്റരുതെന്ന് പ്രധാനാധ്യാപിക ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഈ വിവരം തങ്ങളെ നേരത്തെ അറിയിച്ചെല്ലെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, ശിശുസംരക്ഷണ സമിതി, പൊലീസ് എന്നിവർക്ക് വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

എല്ലാ ദിവസത്തെയും പോലെ രാവിലെ സ്കൂളിലേക്ക് പോകാൻ മറ്റൊരു കുട്ടിക്കൊപ്പം ബസ് കാത്ത് നിൽക്കുകയായിരുന്നു അഞ്ച് വയസുകാരൻ. എന്നാൽ കുട്ടിയെ ബസ്സിൽ കയറ്റരുതെന്ന് പ്രധാനാധ്യാപിക ഡ്രൈവർക്കുൾപ്പെടെ നിർദ്ദേശം നൽകിയിരുന്നതിനാൽ കുട്ടിയെ ബസിൽ കയറാൻ  അനുവദിച്ചില്ല. ഒപ്പം ഉണ്ടായിരുന്ന കുട്ടിയെ മാത്രം കയറ്റി സ്കൂൾ ബസ് കടന്നുപോയി. വഴിയിൽ ഒറ്റയ്‌ക്കായി പോയ അഞ്ച് വയസുകാരൻ സ്കൂളിൽ പോകാനാകാതെ തിരികെ നടന്നു.

കരഞ്ഞു കൊണ്ട് വരുന്ന കുട്ടിയെ കണ്ട അയൽക്കാരാണ് സുരക്ഷിതമായി വീട്ടിൽ എത്തിച്ചത്. സംഭവം വാർത്തയായതിന് പിന്നാലെ സ്‌കൂൾ അധികൃതരും പിടിഎ അംഗങ്ങളും വീട്ടിലെത്തി മാപ്പ് പറഞ്ഞു. സംഭവം കുട്ടിയെ മാനസികമായി ബാധിച്ചെന്നും ഇനി അതേ സ്കൂളിലേക്കയയ്ക്കാൻ തയ്യാറല്ലെന്നും വീട്ടുകാർ വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *