ആൻ്റോ വിളിച്ചാൽ മെസിക്ക് വരാതിരിക്കാൻ പറ്റുമോ? ഇല്ലെങ്കിൽ ഉണ്ണിയും സ്മൃതിയും അരുണും സുജയ്യയും ചേർന്ന് വിളിച്ചു വരുത്തും മലയാള മാധ്യമ ഫൂളുകളേ.

വിപിൻ പള്ളത്ത്

കേരളത്തിലെ മാധ്യമങ്ങൾ ഒന്നടങ്കം ഗൂഢാലോചന നടത്തി റിപ്പോർട്ടർ ടിവി എന്ന വാർത്താ ചാനലിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് എന്നാണ് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കേസുകളിൽ പ്രതിയായ ഒരു മാധ്യമ മുതലാളി ഗുണ്ട മലയാള മാധ്യമങ്ങൾക്ക് ക്ലാസെടുത്തത്. കാട്ടുകൊള്ളക്കാർ നിയന്ത്രിക്കുന്ന മാധ്യമത്തിൻ്റെ ജനപ്രീയതയിൽ ഹാലിളകിയവരാണത്രേ നാട്ടുകാരെ പറ്റിച്ച പണം കൊണ്ട് കെട്ടിപ്പടുത്ത അയാളുടെ മാധ്യമസ്ഥാപനത്തിൻ്റെ നട്ടെല്ല് തകർക്കാൻ ശ്രമിക്കുന്നത്ത്. ഈ വാർത്തയൊക്കെ എവിടുന്ന് കിട്ടി അത് സ്ഥിരീകരിക്കാതെ നൽകുന്ന കേരളത്തിലെ മാധ്യമങ്ങളുടെ ധാർമികതയേയും അയാൾ ചോദ്യം ചെയ്യുന്നുണ്ട്. തൻ്റെ ചാനലിൽ വന്ന വർത്തകൾ മാത്രമല്ല താൻ ഇന്ന് പറഞ്ഞ കാര്യങ്ങക്ക് ഒക്കെ സ്ഥിരീകരണം എന്തുണ്ട്?

എഎഫ്എ യുമായി ഉണ്ടാക്കിയ കരാർ എന്താണ് എന്ന് വിശദീകരിച്ച കാര്യമാണ് ഏറ്റവും രസകരം. ചിലർ പറയുന്നു 450 കോടി, ചിലർ പറയുന്നു 250 കോടി സത്യമതൊന്നുമല്ല. നിങ്ങൾക്ക് എവിടുന്ന് ഈ വിവരങ്ങൾ കിട്ടുന്നു എന്നാണ് ഈ സാമൂഹ്യ വിരുദ്ധ (സമൂഹത്തിന് ദ്രോഹമുണ്ടാക്കിയ സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയ വനംകൊള്ള നടത്തി വരെ പറഞ്ഞത് കുറഞ്ഞു പോയോ) സാമ്പത്തിക കുറ്റവാളി ചോദിച്ചത്. എന്നാൽ ശരിക്ക് കണക്ക് എന്താണ് ചോദിച്ചപ്പോൾ അത് പറയാൻ പാടില്ലത്രേ? അതിൻ്റെ ലോജിക് നമുക്ക് ആർക്കും മനസിലായില്ല.

സർക്കാർ ഒപ്പമുണ്ട് എന്നാണ് ഈ സാമൂഹ്യ വിരുദ്ധൻ്റെ അവകാശവാദം. ആ സംശയം മരംമുറിക്കേസിൽ കേരളത്തിലെ ജനങ്ങൾക്കുമുണ്ട്. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ (AFA) സമ്മതിച്ചാൽ കേരളത്തിൽ മെസി കളിക്കും എന്നാണ് മരംമുറി പുണ്യാളൻ അവകാശപ്പെടുന്നത്. അല്ലാതെ അവർ പറയുന്ന പണം ഒന്നും കൊടുക്കാൻ പറ്റില്ല എന്നാണ് പറയുന്നത്. അതിന് കേന്ദ്ര സർക്കാരിൻ്റെ ചില മാനദണ്ഡങ്ങൾ ഒക്കെയുണ്ട്. അത് അനുസരിച്ച് മാത്രമേ നൽകാൻ കഴിയുള്ളു. എല്ലാം റിപ്പോർട്ടർ ചെയ്തു. ഇനി എഎഫ്എ തീരുമാനിക്കും എന്നാണ് പറയുന്നത്.

രണ്ട് ടീമുകളുടെ പേര് പോലും ആൻ്റോ തീരുമാനിച്ചിട്ടില്ല. പിന്നെ എങ്ങനെ മാധ്യമങ്ങൾ അറിയും എന്നാണ് ചോദ്യം. മാധ്യമങ്ങൾക്ക് മഷിനോട്ടമുണ്ടല്ലോ? അതിനേക്കാൾ മുമ്പ് മഷി നോക്കി മാധ്യമങ്ങളോട് കാര്യം പ്രഖ്യാപിച്ച കായിക മന്ത്രിക്കും ആ ഏർപ്പാട് കാണുമായിരിക്കണം. എന്തായാലും ആൻ്റോ മുതലാളി പറയുന്നത് റിപ്പോർട്ടർ എന്ന ആധികാരികതയുള്ള മാധ്യമത്തെ കരിവാരിത്തേക്കാൻ നടക്കുന്ന ഗൂഢനീക്കത്തിൻ്റെ ഭാഗമാണ് ഇതൊക്കെ എന്നാണ്.

അർജൻ്റീന വരില്ലെന്ന് തീരുമാനിച്ചത് ഏതോ അന്താരാഷ്ട്ര കായിക ലേഖകൻ്റെ വാക്കുകൾ ഉപയോഗിച്ചാണ് എന്നാണ്. കേരളത്തിൽ വരുമോ വരണ്ടേയോ എന്ന് അർജൻ്റീന തീരുമാനിക്കും എന്നാണ്. അല്ലാത്ത സ്ഥിരീകരണമില്ലാത്ത വാർത്തകൾ നൽകരുത് എന്നുമാണ്. ഒരു ദിവസം ശരാശരി 84.4 വാർത്ത വരുന്ന മാധ്യമമാണ് നിങ്ങളുടെ ഓൺലൈൻ. അതിൽ പറയുന്നത് എല്ലാം ആധികാരികമാണോ? വസ്തുത ഉറപ്പിച്ച ശേഷമാണോ ചെയ്യുന്നത്. അല്ലെങ്കിൽ അത്തരം വാർത്തകൾ ഒഴിവാക്കണം. എല്ലാം ആധികാരികമായി ഉറപ്പിച്ചാണ് കൊടുക്കുന്നത് എങ്കിൽ മെസി കേരളത്തിൽ വരില്ല എന്നത് അംഗീകരിക്കണം. കാരണം ആ വാർത്ത കൊടുത്തവരിൽ നിങ്ങളും ഉണ്ട്. വാർത്ത ആൻ്റോ മുതലാളിയുടെ ഭീഷണി ഭയന്ന് കണ്ടം വഴിച്ച് കൊണ്ട് ഓടിയെങ്കിലും. ഇന്ന് ചാനലിൻ്റെ പരിസരത്ത് കാണാത്ത അരുൺകുമാറിനെയും സ്മൃതി പരുത്തിക്കാടിനെയും ഉണ്ണി ബാലകൃഷ്ണനെയും ഇന്നും ആൻ്റോയെ വെളുപ്പിക്കാൻ നിന്ന സുജയാ പാർവതിയേയും പറ്റിയാൽ ആ നികേഷ് കുമാറിനെയും വിളിച്ച് ഒപ്പമിരുത്തി ഒരു എഡിറ്റോറിയൽ ന്യായീകരണം നടത്തണം. ചിലപ്പോ മലയാളികൾ വിശ്വസിച്ചേക്കും…!

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *