തിരക്കേറിയ റോഡിൽ കളിപ്പാട്ട കാറിൽ സാഹസിക യാത്ര ; കനേഡിയൻ പൗരന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മദ്യപിച്ചുള്ള ഡ്രൈവിംഗ് ലോകത്തെല്ലായിടത്തും ഗുരുതരമായ നിയമ ലംഘനമാണ്. അത്തരത്തില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒരു കനേഡിയൻ പൗരന്റെ ലൈസൻസ് റദ്ദാക്കിയെന്നാണ് വിവരം. ഇതിലെ രസകരമായ വസ്തുത എന്തെന്നാൽ ഇയാൾ ഓടിച്ചിരുന്നത് ഒരു പിങ്ക് ടോയ് ബാർബി ജീപ്പായിരുന്നു. കാസ്പർ ലിങ്കൺ എന്നയാളുടെ ലൈസൻസാണ് മദ്യപിച്ച് വാഹനമോടിച്ചതിന് റദ്ദാക്കിയിരിക്കുന്നത്. സെപ്റ്റംബർ 5 നായിരുന്നു സംഭവം. നിക്കോൾസൺ സ്ട്രീറ്റിന് സമീപമുള്ള 15-ാം അവന്യൂവിലൂടെ ഏവിയേറ്റർ സൺഗ്ലാസ് ധരിച്ച് ടോയി കാർ ഓടിച്ച് വരുമ്പോ‍ഴായിരുന്നു പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

രാവിലെ 9.00 മണിക്ക് തിരക്കേറിയ റോഡിലൂടെയായിരുന്നു ഇയാളുടെ കളിപ്പാട്ട കാറിലുള്ള സാഹസിക യാത്ര. സ്ലർപീ കഴിക്കാൻ വേണ്ടി റൂംമേറ്റിന്റെ കുട്ടിയുടെ വാഹനം കടം വാങ്ങി പോകുകയായിരുന്നു എന്നാണ് സംഭവത്തെ പറ്റി ചോദിച്ചപ്പോൾ കാസ്പർ പറയുന്നത്. ഇയാളെ കസ്റ്റഡിയിൽ എടുത്തപ്പോ‍ഴാണ് മദ്യപാനത്തിന്റെ ലക്ഷണം കണ്ടത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ നിയമപരമായ പരിധിക്കും മുകളിലായി ഇയാൾ മദ്യപിച്ചിരിക്കുന്നതായി കണ്ടെത്തിയെന്നും തുടർന്ന് ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുവെന്നുമാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് വിശദീകരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *